കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാ എക്‌സ്പ്രസ് പാളംതെറ്റി, 32 മരണം

  • By Mithra Nair
Google Oneindia Malayalam News

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി 32 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡെറാഡൂണ്‍വാരാണസി ജനതാ എക്‌സ്പ്രസിന്റെ എന്‍ജിനും രണ്ടുകോച്ചുകളുമാണ് പാളംതെറ്റിയത്. ലഖ്‌നോവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ബച്‌റവാന്‍ റെയില്‍വേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാവിലെ 9.10നാണ് സംഭവം. മരണസംഖ്യ കൂടാനിടയുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്രേക്ക് തകരാറുകാരണം സ്റ്റേഷനില്‍ നിര്‍ത്താന്‍ കഴിയാതെ സിഗ്‌നല്‍ മറികടന്ന് കുതിച്ചതിനാലാണ് എന്‍ജിനും തൊട്ടുകിടന്ന കോച്ചുകളും പാളംതെറ്റിയതെന്ന് റെയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു.

train-accident.jpg -Properties

കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നോര്‍തേണ്‍ സര്‍ക്ക്ള്‍ റെയില്‍വേ സുരക്ഷാ കമീഷണര്‍ക്കാണ് അന്വേഷണച്ചുമതല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 20,000 രൂപയും നല്‍കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഇതേ തുക നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.

ഡെറാഡൂണില്‍നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ പാളംതെറ്റിയ കോച്ചുകളിലൊന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ഈ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലുള്ളവരാണ്.

English summary
Thirty two people have died and over 50 were injured as two coaches of the Dehradun-Varanasi Janta Express derailed in Uttar Pradesh's Rae Bareli district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X