Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ കോലാര്‍ കോളേജിലെ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെ കര്‍ണാടകത്തില്‍ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ കോളേജിലുള്ള വിദ്യാര്‍ത്ഥികളാണ്. കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകറാണ് ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്ന് കര്‍ണാടക ആവശ്യപ്പെട്ടിരുന്നു. അതേസമയം കോളേജിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

അതേസമയം കോളേജില്‍ ഉടന്‍ തന്നെ സന്ദര്‍ശനം നടത്തുമെന്ന് സുധാകര്‍ അറിയിച്ചു. അതിന് ശേഷമായിരിക്കും കോളേജ് മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുക. വളരെ കഠിനാധ്വാനം ചെയ്താണ് കര്‍ണാടകത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോള്‍ 800 കേസുകളൊക്കെയാണ് പരമാവധി വരുന്നത്. നേരത്തെ അത് 50000 കേസുകള്‍ വരെയായിരുന്നു. സര്‍ക്കാര്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും സുധാകര്‍ പറഞ്ഞു. എന്നാല്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടി ശരിയായില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്തുകൊണ്ട് ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ല എന്നതിനും വിശദീകരണം കോളേജ് അധികൃതര്‍ നല്‍കേണ്ടി വരും.

സെപ്റ്റംബര്‍ ആറ് മുതല്‍ ആറാം തരം മുതല്‍ എട്ടാം തരം വരെയുള്ള ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍. ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഇതുവരെ നടന്നത്. അതേസമയം സ്‌കൂളുകള്‍ സ്ഥിരമായി അടച്ച് പൂട്ടാനാവില്ലെന്ന് സുധാകര്‍ പറഞ്ഞു. തീര്‍ച്ചയായും അവ തുറക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് പാഠ്യവിഭാഗത്തില്‍ മുന്നേറാന്‍ സാധിക്കുന്നില്ല. പഠനത്തില്‍ പിന്നോക്കം പോവാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ തുറക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഒരേ സമയം കുട്ടികളെ സുരക്ഷിക്കുകയും, അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്ന കടമയാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ തുന്നാല്‍ മാത്രം പോര, അവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിന് മുകളിലായാല്‍, തീര്‍ച്ചയായും എല്ലാ സ്‌കൂളുകളും അടച്ചിടേണ്ടി വരും. അതിനൊക്കെ പുറമേ സ്‌കൂള്‍ മാനേജ്‌മെന്റ് അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. പൊതുപരിപാടികള്‍ക്കൊന്നും വിലക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. പക്ഷേ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് നിയന്ത്രണങ്ങള്‍ പലതും പിന്‍വലിക്കും. അതിന് മുമ്പ് കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി വിലയിരുത്തണം. മുഖ്യമന്ത്രിയുമായി അവര്‍ ചര്‍ച്ച ചെയ്ത ശേഷമേ നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാവൂ എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ണാടകം കടുത്ത ജാഗ്രതയിലായിരുന്നു. ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിയമം അങ്ങനെ കൊണ്ടുവന്നതാണ്. ഇവര്‍ വാക്‌സിനെടുത്തിട്ടാണ് വരുന്നതെങ്കിലും പോലും ക്വാറന്റീനില്‍ കഴിയണമായിരുന്നു. അതോടൊപ്പം ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കാര്യമില്ല. കര്‍ണാടകത്തില്‍ വന്ന് ഒരാഴ്ച്ച ക്വാറന്റീനില്‍ കഴിയുകയും, ഏഴാം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവാവുകയും ചെയ്താല്‍ മാത്രമേ പോകാന്‍ സാധിക്കൂ. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് കടുത്ത ജാഗ്രതയുള്ളത്. ഇവിടെ രാത്രി കര്‍ഫ്യൂ അടക്കം നിലവിലുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ചാമരാജ്‌നഗര്‍ തുടങ്ങിയ ഇടങ്ങളാണ് ഇവ.

അതിര്‍ത്തി വഴി കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കും. ഇവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ടെസ്റ്റുകള്‍ അടക്കം നടത്തേണ്ടി വരും. ട്രെയിനിലും വിമാനത്തിലും വരുന്നവര്‍ക്കും ഈ നിയന്ത്രണങ്ങളുണ്ടാവും. മുഖ്യമന്ത്രിയുമായി അതിര്‍ത്തിയിലെ യാത്രക്കാരുടെ കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ആരോഗ്യ മന്ത്രി സുധാകര്‍ വ്യക്തമാക്കി. അതേസമയം ക്വാറന്റീന്റെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ചെലവ് ആര് വഹിക്കുമെന്നതാണ് പ്രധാന ചോദ്യം. അതേസമയം പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കര്‍ണാടകം നിര്‍ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+