Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പുതിയതായി 3,207 പേർക്ക് കോവിഡ്; 29 മരണങ്ങളും രേഖപ്പെടുത്തി

ഡൽഹി; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച 3,805 പേർക്കായിരുന്നു രോ ഗം സ്ഥിരീകരിച്ചിരുന്നത്. രാജ്യത്ത് നിലവിൽ 20,635 സജീവ കേസുകൾ ഉണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.05 ശതമാനമാണ്. രാജ്യത്തെ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 29 പേർ മരണപ്പെടുകയും 3,079 പേർക്ക് രോ ഗം ഭേദമാകുകയും ചെയ്തു. ഇതോടെ കൊറോണ വൈറസിൽ നിന്ന് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,57,495 ആയി. ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 84.10 കോടി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 3,36,776 ടെസ്റ്റുകൾ നടത്തി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 covid19

രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 1,422 പുതിയ പുതിയ കേസുകളായിരുന്നു ഇവിടെ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ ഡൽഹിയിൽ മാത്രം അണുബാധയേറ്റവരുടെ എണ്ണം 18,94,254 ആയി ഉയർന്നു. ഇവിടത്തെ ആകെ മരണം 26,179 ആണ്. അതേസമയം പോസിറ്റീവ് നിരക്ക് 5.34 ശതമാനം രേഖപ്പെടുത്തിയതായി നഗര ആരോഗ്യ വകുപ്പ് പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ച ദേശീയ തലസ്ഥാനത്ത് മൊത്തം 26,647 കോവിഡ് പരിശോധനകൾ നടത്തിയതായി ഇത് വ്യക്തമാക്കുന്നു. 1,407 കോവിഡ് കേസുകളായിരുന്നു ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രോ ഗം ബാധിച്ചവരുടെ എണ്ണം 1,656 ആയിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 40 കോവിഡ് മരണങ്ങളിൽ 35 മരണങ്ങളും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് മരണങ്ങൾ ഡൽഹിയിലും ഓരോ മരണം വീതം ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിട്ടാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. കേരളത്തിലും ഏപ്രിൽ മാസം മുതൽ കോവിഡ് വർധിച്ചു വരുകയാണ്. കണക്കുകൾ പ്രകാരം ഏപ്രിലിൽ ആകെ 8754 പേർ കോവിഡ് പോസിറ്റീവായി, 9063 പേർ രോഗമുക്തി നേടി. 30 ദിവസത്തെ കാലയളവിൽ 1156 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 2580 മരണം രേഖപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+