സ്‌കൂളില്‍ നിന്നും നല്‍കിയ പാല്‍ കുടിച്ച് 35 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ബെംഗളൂരു: കര്‍ണാടകയിലെ മാഞ്ചിഗൗഡാനപള്യയിലെ ലോവര്‍ പ്രൈമറി സ്‌കൂളില്‍ വിതരണം നല്‍കിയ പാല്‍ കുടിച്ച് 35 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍.
സര്‍ക്കാരിന്റെ ക്ഷീര ഭാഗ്യ പദ്ധതി പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പാല്‍ വിതരണം ചെയ്യുന്നത്. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പാല്‍ വിതരണം ചെയ്തത്.

പാലുണ്ടാക്കാനായി ഉപയോഗിക്കുന്ന പാല്‍പൊടി കേടായതാണ് കാരണമെന്ന് പറയുന്നു. ഫെബ്രുവരി മാസത്തിലാണ് പാല്‍പൊടി സ്‌കൂളില്‍ വിതരണം ചെയ്തത്. കുട്ടികളെ രാമനഗരത്തിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
40 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. പാല്‍ കുടിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും ഉണ്ടായപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications