Get Updates
Get notified of breaking news, exclusive insights, and must-see stories!

35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

ചെന്നൈ; തമിഴ്നാട്ടിൽ ദളിത് എംഎൽഎയുടെ വിവാഹം വിവാദത്തിൽ . 35 കാരനായ എഐഎഡിഎംകെ എംഎൽഎയും 19 കാരിയായ ബിരുദ വിദ്യാർത്ഥിനിയും തമ്മിലുള്ള വിവാഹമാണ് ഒച്ചപ്പാടുകൾക്ക് വഴിവെച്ചിരിക്കുന്നത്. മകളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതാണെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്. വിവാഹ ദിവസം പെൺകുട്ടിയുടെ പിതാവ് എംഎൽഎയുടെ വീടിന് മുന്നിലെത്തി ആത്മഹ്യയ്ക്ക് ശ്രമിച്ചു. സംഭവം ഇങ്ങനെ

ഡിഗ്രി വിദ്യാർത്ഥിനി

ഡിഗ്രി വിദ്യാർത്ഥിനി

കല്ലാക്കുറിച്ചി എഎഡിഎംകെ എംഎൽഎയായ പ്രഭുവും ഡിഗ്രി വിദ്യാർത്ഥിനിയും ബ്രാഹ്മണ പെൺകുട്ടിയുമായ സൗന്ദര്യയുടേയും വിവാഹമാണ് സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള സംഭവത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ വിവാഹത്തിന് തൊട്ട് മുൻപ് സൗന്ദര്യയുടെ പിതാവും ക്ഷേത്ര പൂജാരിയുമായ സ്വാമിനാഥൻ പ്രഭുവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.

മകളെ തട്ടിക്കൊണ്ട് പോയെന്ന്

മകളെ തട്ടിക്കൊണ്ട് പോയെന്ന്

തന്റെ മകളെ പ്രഭു തട്ടിക്കൊന്നു വന്ന് നിർബന്ധിച്ച് വിവാഹം കഴിക്കുകയാണെന്നാണ് സ്വാമിനാഥന്റെ ആരോപണം. പ്രഭു തന്റെ മകളെ ഒക്ടോബർ ഒന്നിന് വീട്ടിൽ നിന്ന് കടത്തി. കഴിഞ്ഞ 15 വർഷമായി പ്രഭു തന്റെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തന്റെ മകളുമായി കഴിഞ്ഞ നാല് വർഷമായി പ്രഭു പ്രണയത്തിലായിരുന്നുവെന്നും സ്വാമിനാഥൻ ആരോപിച്ചു.

പ്രായമാണ് വിഷയം

പ്രായമാണ് വിഷയം

പ്രായപൂർത്തിയാകാത്ത സമയത്താണ് പ്രഭു തന്റെ മകളെ പ്രണയിച്ചത്. ജാതിയല്ല തന്റെ വിഷയം മകളുടേയും എംഎൽഎയുടേയും പ്രായവ്യത്യാസമാണെന്നു സ്വാമിനാഥൻ പറഞ്ഞു. മകൾ മാനസീകമായി വിവാഹത്തിന് തയ്യാറെടുത്തിട്ടില്ല. മകളെ തട്ടിക്കൊണ്ട് പോയതാണ്. സംഭവത്തിൽ എംഎൽഎയിൽ നിന്ന് തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും സ്വാമിനാഥൻ പറഞ്‍ു.

ആരോപണം തള്ളി എംഎൽഎ

ആരോപണം തള്ളി എംഎൽഎ

അതേസമയം പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണം തള്ളി എംഎൽഎ രംഗത്തെത്തി. താൻ ആരേയും നിർബന്ധിച്ച് വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രഭു ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഞങ്ങൾ പ്രണയത്തിലായിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ഞാൻ സൗന്ദര്യയെ തട്ടിക്കൊണ്ട് വന്നുവെന്നാണ് ആരോപണം . ഇതെല്ലാം പച്ചക്കള്ളമാണ്, പ്രഭു പറഞ്ഞു.

പ്രണയത്തിലാണെന്ന്

പ്രണയത്തിലാണെന്ന്

പ്രണയത്തിലാണെന്നും വിവാഹം ചെയ്ത് നൽകണമെന്നും അഭ്യർത്ഥിച്ച് പെൺകുട്ടിയുടെ വീട്ടുകാരെ താൻ സമീപിച്ചിരുന്നു. എന്നാൽ സൗന്ദര്യയുടെ വീട്ടുകാർ വിവാഹം ചെയ്ത് നൽകാൻ തയ്യാറായില്ല. ഇതോടെ തന്റെ വീട്ടുകാരുടെ ആശിർവാദത്തോടെ വിവാഹം കഴിക്കാൻ തിരുമാനിക്കുകയായിരുന്നു, എംഎൽഎ പറഞ്ഞു.

ഭീഷണിപ്പെടുത്തിയിട്ടില്ല

ഭീഷണിപ്പെടുത്തിയിട്ടില്ല

ഞാൻ അവളെയോ അവളുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്തിയിട്ടില്ല, വിവാഹത്തിനായി നിർബന്ധിച്ചിട്ടില്ല. ഞങ്ങൾ പ്രണയത്തിലായി, പരസ്പരം വിവാഹം കഴിച്ചു, "അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. വീഡിയോയിൽ സൗന്ദര്യ എംഎൽഎയുടെ തൊട്ടടുത്ത് ഇരിക്കുന്നുണ്ടെങ്കിലും അവർ ഇതിനോടൊന്നും പ്രതികരിച്ചില്ല.

അന്വേഷണം

അന്വേഷണം

അതേസമയം സ്വാമിനാഥന്റെ ആത്മഹത്യാശ്രമം പോലീസും പാർട്ടി പ്രവർത്തകും ചേർന്ന് തടഞ്ഞു. സ്വാമിനാഥന്റെ പരാതിയിൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+