37 കോടി പിഎഫ് തുക നിയമവിരുദ്ധമായി പിന്‍വലിച്ചു; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
മുംബൈ: 37 കോടിയോളം വരുന്ന പിഎഫ് തുക നിയമവിരുദ്ധമായി പിന്‍വലിച്ചതായി ആരോപണം. കൊറോണ കാലയളവില്‍ പിഎഫ് പണത്തിന്റെ ഒരു ഭാഗം എടുക്കാന്‍ ലഭിച്ച അവസരം ഉപയോഗിച്ച് മുംബൈയില്‍ നിന്ന് 37 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കൊറോണയുടെ ആദ്യ തരംഗത്തില്‍ പ്രധാനമന്ത്രിയുടെ കരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് അഡ്വാന്‍സ് പിന്‍വലിക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നു. അതനുസരിച്ച്, 3 മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കില്‍ ഡെപ്പോസിറ്റ് തുകയുടെ 75%, അതില്‍ കുറവ് എന്നിങ്ങനെ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് മുന്‍കൂറായി എടുക്കാവുന്നതാണ്.
ഈ അവസരം ഉപയോഗിച്ചാണ് തുക പിന്‍വലിച്ചതെന്നാണ് വിവരം. കണ്ടിവാലിയിലെ പ്രാദേശിക ഇപിഎഫ് ഓഫീസിലെ ഇടപാട് രേഖകള്‍ സൂക്ഷ്മപരിശോധിച്ചതിനെ തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്യുകയും ഇപിഎഫ്ഒയുടെ ഒരു ഓഡിറ്റ് സംഘത്തെ അയക്കുകയും ചെയ്തിട്ടുണ്ട്. ഫണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം ഇക്കാര്യത്തില്‍ ഭരണപരവും ക്രിമിനല്‍ നടപടികളും ആരംഭിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. ദീര്‍ഘകാലത്തേക്ക് പുതിയ സംഭാവനകള്‍ നല്‍കാത്ത ഇപിഎഫ് അക്കൗണ്ടുകള്‍ക്കെതിരെ വ്യാജ ക്ലെയിം അഭ്യര്‍ത്ഥനകള്‍ തയ്യാറാക്കി തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications