കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ നിന്ന് സ്ഥലമാറ്റം വേണം, 4,000 അധ്യാപകര്‍ നല്‍കിയത് തെറ്റായ വിവരം

  • By Siniya
Google Oneindia Malayalam News

കൃഷ്ണ: സ്‌കൂളില്‍ നിന്ന് മറ്റു സ്‌കൂളിലേക്ക് സ്ഥലമാറ്റത്തിന് വേണ്ടി 4000 അധ്യാപകര്‍ നല്‍കിയത് തെറ്റായ വിവരങ്ങള്‍. വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയ കാര്യം പുറത്തു വന്നത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സ്ഥലമാറ്റങ്ങള്‍ക്കു വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഇവരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 3,850 അധ്യാപകരും, 246 പ്രധാന അധ്യാപകരും, 49 വിദ്യാഭ്യാസ ഓഫിസര്‍മാരും തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് തെളിഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറായിരുന്ന നാഗേശ്വര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു. പകരം ശുഭ റെഡ്ഡിയെ നിയമിച്ചു.

andhra-pradesh

സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഇവിടെ സ്ഥലമാറ്റങ്ങല്‍ നടന്നിരുന്നു. മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ടി വെബ് സൗകര്യം നല്‍കി. ഇതില്‍ മെഡിക്കല്‍, വിവാഹിത, അവിവാഹിത, വിധവ എന്നിങ്ങനെയാണ് മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത് ദുരുപയോഗം ചെയ്തുവെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

വെബില്‍ നല്ർകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അധ്യാപകര്ർ ഇതില്ർ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റെഡ്ഡി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരുന്നതേയുള്ളു. അന്വേഷണങ്ങള്‍ക്ക് ശേഷമാകും തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

English summary
The School Education Department has identified large-scale irregularities in transfers of teachers in Krishna district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X