ഇന്ത്യ വെടിയുതിര്‍ത്തു: നാല് പാക് സൈനികര്‍ മുങ്ങിമരിച്ചു!! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി പാകിസ്താന്‍

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നാല് പാക് സൈനികരെ പുഴയില്‍ കാണാതായെന്ന് സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആരോപിച്ച് ഇന്ത്യന്‍ സൈന്യം സൈനിക വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തതോടെ നാല് പാക് സൈനികര്‍ പാക് അധീന കശ്മീരിലെ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതെന്നാണ് ഇന്ത്യയുടെ വാദം.

പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ നിന്ന് 73 കിലോമീറ്റര്‍ അകലെയുള്ള നീലം നിദിയ‌ിയ്ക്ക് അരികിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനം ലക്ഷ്യം വച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറയുന്നു. വാഹനത്തിന് വെടിയേറ്റതോടെ നാല് സൈനികരുമായി വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് പാക് സൈന്യം ആരോപിക്കുന്നു. ഒരു സൈനികന്‍റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തെങ്കിലും മറ്റ് മൂന്ന് പേര‍െ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഇന്ത്യയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പാക് സൈന്യം തിരിച്ചടി നല്‍കിയെന്നും പാകിസ്താന്‍ വ്യക്തമാക്കി.

kashmirarmymendied-17-1500266884.jpg -Properties

2017ല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ വര്‍ധിച്ചുവെന്നും പാക് സൈനിക വക്താവ് ആരോപിക്കുന്നു. 2014ല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് 248 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായെന്നും 2016ല്‍ ഇതും 382 തവണയും ഇന്ത്യ കരാര്‍ സംഘിച്ച് ആക്രമണം നടത്തിയതായി പാകിസ്താന്‍ ആരോപിക്കുന്നു.
English summary
Pakistan Army said on Sunday that four of its soldiers were drowned in a river in PoK after their vehicle was allegedly fired upon by Indian forces in a ceasefire violation from across the LoC.
Please Wait while comments are loading...