Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ എന്തിന് ഇത് ചെയ്തൂ? സുചനയോട് ഭർത്താവ് ആദ്യം ചോദിച്ചത് ഇങ്ങനെ, ജയിലിൽ നാടകീയ രം​ഗങ്ങൾ

പനാജി: നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മയുടെ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ബെം​ഗളൂരുവിലെ സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സഹ സ്ഥാപകയും സി ഇ ഒ യുമായ യുവതിയാണ് നാല് വയസ്സുകാരനായ മകനെ ​ഗോവയിൽ വെച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹവുമായി കർണാടകയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്.

​ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ വെച്ചാണ് സുചന സേത്ത് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. മൊഴി നൽകിയാൻ എത്തിയ ഭർത്താവ് വെങ്കടരാമൻ സുചനയോട് ആദ്യം ചോദിച്ചത് നീ എന്തിന് ഇത് ചെയ്തുവെന്നായിരുന്നു. സുചനയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു വെങ്കിടരാമൻ.

suchana

എന്നാൽ താൻ കുറ്റ ചെയ്തിട്ടില്ല എന്നായിരുന്നു വെങ്കിടരാമന്റെ ചോദ്യത്തിന് ഇവർ മറുപടി പറഞ്ഞതെന്ന് പോലീസ് ഉദ്യോ​​ഗസ്ഥർ പറയുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തിന് ഭർത്താവാണ് കാരണക്കാരൻ എന്നും അവർ ആരോപിച്ചിരുന്നു. തന്റെ രോഷം പ്രകടിപ്പിച്ച വെങ്കിടരാമൻ എന്തിന് ഇത് ചെയ്തുവെന്ന് സുചനയോട് ചോദിച്ചു. ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് അവർ മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തി കൊണ്ട് ഇവർ തമ്മിൽ വാക്കേറ്റം നടന്നു, കൂടിക്കാഴ്ച്ചയ്ക്ക് സാക്ഷിയായ പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആണ് തന്റെ വക്കീലിനൊപ്പം പോലീസിന് മുൻപിൽ മാെഴി രേഖപ്പെടുത്താൻ വെങ്കിടരാമൻ ​ഗോവയിലേക്ക് എത്തിയത്. നാല് മണിക്കുറോളം നീണ്ട സംസാരത്തിൽ ദമ്പതികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആറ് മാസം മുൻപ് നൽകിയ വിവാഹ മോചനത്തിനുള്ള നടപടികളെ കുറിച്ചും പോലീസ് അന്വേഷിച്ചു.

ബെം​ഗളൂരുവിലെ കുടുംബ കോടതിയിൽ കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണെന്നും പിതാവിന് അനുകൂലമായ വിധി കോടതിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടായിരുന്നു. അതിൽ ചിലപ്പോൾ അവർ അസ്വസ്ഥയായിരിക്കണം, വെങ്കടരാമന്റെ അഭിഭാഷകൻ പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മൈൻഡ്ഫുൾ എ ഐ ലാബ്' എമ്മ് സറ്റാർട്ടപ്പിന്റെ സി ഇ ഒ യും സഹ സ്ഥാപകയുമായിരുന്നു സുചന. മകനെ കൊലപ്പെടുത്തി ശേഷം മൃതദേഹം ബാ​ഗിലാക്കി ബെം​ഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതിയെ തന്ത്ര പൂർവ്വം പോലീസ് പിടി കൂടുകയായിരുന്നു. ​ഗോവയിൽ ഇവർ കഴിഞ്ഞിരുന്ന ഹോട്ടലിലെ ജീവനാക്കാർക്ക് തോന്നിയ സംശയമാണ് സുചനയിലേക്ക് അന്വേഷണം എത്താൻ ഇടയാക്കിയത്. സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+