കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

Rape
താനെ: സ്‌കൂള്‍ ബസിലെ ജീവനക്കാരന്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ചാണ് ബസിലെ ക്ലീനര്‍ ആയ സന്ദീപ് കെര്‍വ് പെണ്‍കുട്ടിയെ ചെയ്തത്. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബര്‍ 6 ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം നടന്നത്. നല്ല സീറ്റ് കിട്ടുന്നതിനാണ് പെണ്‍കുട്ടിയും കൂട്ടുകാരിയും നേരത്തെ ബസ്സില്‍ എത്തിയത്. ഈ സമയചത്ത് ക്ലീനര്‍ സന്ദീപും എത്തി. മാജിക് കാണിച്ചുതരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ ബസിന്റെ പിന്‍സിറ്റിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചത്. പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചപ്പോള്‍ കൂട്ടുകാരി ഓടിയെത്തി. സംഭവം പുറത്തറിഞ്ഞാല്‍ രണ്ട് പേരേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സന്ദീപ് അവിടെ നിന്ന് പോയത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താനെയിലെ ബന്ധു വീട്ടിലേക്ക് പോകുന്ന തിരക്കിലായിരുന്നു ആ ദിവസം. അതുകൊണ്ട് തന്നെ പെണ്‍കുട്ടിക്ക് ഇക്കാര്യം പവീട്ടില്‍ പറയാന്‍ കഴിഞ്ഞില്ല. പിന്നെ സന്ദീപിന്റെ ഭീഷണിയും കുട്ടിയുടെ മനസ്സില്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വേദന സഹിക്കാതെ ആയി. ആദ്യം വീടിന്റെ തൊട്ടുത്തുള്ള ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഡോക്ടറാണ് ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചത്. പിന്നീട് കുട്ടിയോട് ചോദിച്ചപ്പോഴാണ് വിശദമായ വിവരം കിട്ടിയത്.

English summary
A school bus cleaner was arrested on Saturday and charged with the rape of a four-year-old student under the Protection of Children from Sexual Offence Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X