കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേയ്ക്ക്; കണ്ണന്താനത്തിന് ഇത് മികവിന്റെ കാലം...

  • By Desk
Google Oneindia Malayalam News

കേന്ദ്ര സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണ്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഇന്ത്യ.വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിപ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഒരുപിടി പദ്ധതികളാണ് കേന്ദ്രം നടപ്പിലാക്കിയത്.ഇ-ടൂറിസ്റ്റ് വിസ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചതും വിനോദസഞ്ചാരികള്‍ക്കായി അതുല്യ ഭാരത് ഹെല്‍പ്ലൈന്‍, പ്രത്യേക മൊബൈല്‍ ആപ്ലീക്കേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കിയതും ടൂറിസമേഖലയ്ക്ക് മുതല്‍കൂട്ടായി.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ 25 സ്ഥലങ്ങളാണ് യാത്ര വിവര സൂചികയില്‍ ഇടം പിടിച്ചത് ഈ സര്‍ക്കാര്‍ വിനോദ സഞ്ചാര മേഖയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.വിദേശ സഞ്ചാരികളെയും രാജ്യത്തെ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതിന് തുടങ്ങിയ പ്രചരണ പദ്ധതിയാണ് അതുല്യഭാരത് 2.0. വെബ്‌സൈറ്റ് വഴി കൂടുതല്‍ പേര്‍ക്ക് ടൂറിസം വകുപ്പുമായി ആശയ വിനിമയം നടത്താനും വേണ്ട സഹായം ലഭ്യമാക്കാനും ഈ വെബ്‌സൈറ്റിന് സാധിച്ചു എന്നത് നേട്ടം തന്നെയാണ്.വിനോദ സഞ്ചാര ഭൂപടത്തില്‍ ഗ്രാമീണ മേഖലയെ ഉള്‍പ്പെടുത്തിയതും അഡ്വജറസ് ടൂറിസവും ഹെറിടേജ് ടൂറിസവും ഈ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നു.2017 ഒടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പരിയാതന്‍ പര്‍വ്.

health

രാജ്യത്തെ സംസ്‌കാരം ഉയര്‍ത്തിപിടിക്കുന്നതിനും വിനോദ സഞ്ചാരമേഖലയില്‍ ഉള്‍പ്പെടുത്തുന്നതിനും കേന്ദ്രം ആരംഭിച്ച പദ്ധതിയാണ് ഇത്. കലാ രൂപങ്ങള്‍, യോഗ, കൈത്തറി, പൈതൃക സ്ഥലങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതി പ്രകാരം ടൂറിസം മേഖലയില്‍ ഉള്‍പ്പെടുത്തുന്നു. രാഷ്ട്രീയത ഉയര്‍ത്തിപ്പിടിക്കുന്നതിനായ് കേന്ദ്രം ആരംഭിച്ച മറ്റൊരു പദ്ധതിയാണ് ഭാരത് പര്‍വ്.ജനുവരി 26 മുതല്‍ 31 വരെ ഇതിന്റെ ഭാഗമായി വിവിധ തരം പരിപാടികള്‍ ചൊങ്കോട്ടയില്‍ നടക്കും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന വാക്യമാണ് ഈ പദ്ധതിയുടെ മുഖമുദ്ര.ടൂറിസം അവാര്‍ഡും ടൂറിസം ഡേയുമാണ് മോദി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം.27 സെപ്റ്റംബര്‍ 2017ലാണ് ടൂറിസം ഡേ പ്രഖ്യാപിച്ചത്.അത്‌പോലെ തന്നെ പുതിയ കേന്ദ്ര സര്‍ക്കാര്‍ സ്‌കീമാണ് സ്വദേശ് ദര്‍ശന്‍. തീം ഉള്‍പ്പെടുത്തിയുള്ള ടൂറിസം പദ്ധതിയാണ് ഇത്. ബുദ്ധമതം പ്രചാരത്തിലുള്ള എല്ലാ മേഖലകളിലും രാജ്യം ഈ പദ്ധതി നടപ്പിലാക്കുന്നു.


നാല് വര്‍ഷത്തിനിടെയിലെ നേട്ടങ്ങള്‍...

  • 2014-15 കാലഘട്ടത്തില്‍ 3 പദ്ധതികള്‍കാകയി 152.77 കോടിഅനുവദിച്ചു.
  • 2015-16ല്‍ അനുവദിച്ചത്് 17 പദ്ധതികള്‍ക്കായി 1503.09 കോടി
  • 2016-17ല്‍ ഇത്് 31 പദ്ധതികള്‍ക്കായി 3191.31 ആയി
  • 2017-18 ല്‍ 11 പദ്ധതികള്‍ക്കായി 824.80 കോടി അനുവദിച്ചു..

മറ്റ് നേട്ടങ്ങള്‍...

  • 5 പ്രത്യേക ടൂറിസം മേഖലകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശരേഖകള്‍രൂപികരിച്ചു.
  • അതുല്യ ഭാരത് 2.0 ക്യാമ്പയിന്‍ പ്രിന്റ്്, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തി.
  • കുമ്പമേള ഇന്‍ടാജിബിള്‍ കള്‍ചറല്‍ ഹെറിടേജില്‍ ഉള്‍പ്പെടുത്തി.
  • അഹമദബാദിനെ ഇന്ത്യയുടെ അദ്യ പൈതൃക നഗരമായി യുനെസ്‌കോ പ്രഖ്യാപിച്ചു.
  • ചെന്നൈ നഗരത്തെ സര്‍ഗശക്തിയുള്ള നഗരമായി യുനെസ്‌കോ പ്രഖ്യാപിച്ചു.
  • വിനോദസഞ്ചാരികളുടെ എണ്ണം 2016ലെ 8.8 മില്യണില്‍ നിന്നും 2017ല്‍ 15.6% വര്‍ദ്ധിച്ച് 10.18ആയി.
  • ഇ-വിസ പ്രകാരം ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 1.7 മില്യണ്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 57.2%
  • ഫോറിന്‍ എക്‌സ്‌ചേഞ്ച് വരുമാനത്തില്‍ 17% വര്‍ദ്ധന. 1.80379 കോടി.
English summary
4 years of Modi govt: When showcasing India's rich cultural heritage became a priority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X