കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ നിന്ന് 40000 വനിതകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു; ദില്ലി സമരത്തിന്റെ രൂപം മാറും

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ദില്ലിയിലെ കര്‍ഷക സമരത്തിന്റെ രൂപം മാറും. പഞ്ചാബില്‍ നിന്ന് 40000 വനിതകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക യൂണിയന്‍ അറിയിച്ചു. ഇന്ന് രാവിലെ മാര്‍ച്ച് തുടങ്ങി. ചിലര്‍ എത്തുന്നത് ട്രാക്ടറിലാണ്. കര്‍ഷരുടെ പഴയ ട്രാക്ടര്‍ റാലിയെ ഓര്‍മിപ്പിക്കും വിധമാണ് വനിതകളുടെ മാര്‍ച്ച്. വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കര്‍ഷക സമരം പൂര്‍ണമായും നിയന്ത്രിക്കുക വനിതകളായിരിക്കും. പ്രസംഗിക്കുകയും സംഘാടനവുമെല്ലാം വനിതകള്‍ക്കായിരിക്കും.

p

പഞ്ചാബിലെ ബര്‍ണാലയില്‍ നിന്ന് പുറപ്പെട്ട ട്രാക്ടറുകളെല്ലാം ഓടിക്കുന്നത് വനിതകളാണ്. എന്നാല്‍ ബതിന്‍ഡയില്‍ നിന്ന് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ് ട്രാക്ടറുകളില്‍ പുറപ്പെട്ടത്. കുട്ടികള്‍ക്ക് പരീക്ഷയാണ്. അതുകൊണ്ടുതന്നെ പഞ്ചാബിലെ മിക്ക വനിതകളും തിരക്കിലാണ്. വനിതാ ദിനത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന വനിതകളില്‍ ബഹുഭൂരിഭാഗവും മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലേക്ക് തിരിച്ചുപോകും. മന്‍സയില്‍ നിന്ന് നൂറുകണക്കിന് വനിതകളാണ് ദില്ലിയിലേക്ക് സമരത്തിന് പുറപ്പെട്ടിട്ടുള്ളതെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വനിതാ വിഭാഗം നേതേവ് ബല്‍ബീര്‍ കൗര്‍ പറഞ്ഞു.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

500 ബസുകള്‍, 600 മിനി ബസുകള്‍, 115 ട്രക്കുകള്‍, 200 ചെറിയ വാഹനങ്ങല്‍ എന്നിവയില്‍ ഞായറാഴ്ച രാവിലെ വനിതകള്‍ ദില്ലിയിലേക്ക് പുറപ്പെട്ടുവെന്ന് ബികെയു ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിങ് കൊക്രികലന്‍ പറഞ്ഞു. ദില്ലി-ഹരിയാന തിക്രി അതിര്‍ത്തിയിലാണ് ഇവരെത്തുക. ഉടന്‍ തന്നെ വനിതാ ദിന ആഘോഷ പരിപാടികള്‍ സമരഭൂമിയില്‍ ആരംഭിക്കുമെന്നും സുഖ്‌ദേവ് സിങ് പറഞ്ഞു. വനിതളായിരിക്കും നാളെ എല്ലാ പരിപാടികള്‍ക്കും ചുക്കാന്‍ പിടിക്കുക എന്ന് ബികെയു ജനറല്‍ സെക്രട്ടറി ജഗ്മോഹന്‍ സിങ് പറഞ്ഞു.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
40000 women from Punjab heading for Delhi Farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X