'കറുത്ത കോട്ടിട്ട' കള്ളന്മാര് പെരുകുന്നു! വക്കീലന്മാരെ നിങ്ങളെ ഉദ്ദേശിച്ചാ, പറയുന്നത് പത്രക്കാരല്ല
അഭിഭാഷകരില്‍ വ്യാജന്മാര് പെരുകുന്നതായി റിപ്പോര്‍ട്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്. 45 ശതമാനത്തോളം പേരും വ്യാജന്മാര്.
ദില്ലി: അഭിഭാഷകരില്‍ വ്യാജന്മാര് പെരുകുന്നതായി റിപ്പോര്‍ട്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അഭിഭാഷകരില്‍ 45 ശതമാനം പേരും വ്യാജന്മാരാണെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്.
ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മന്നന് കുമാര്‍ മിശ്ര ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിനും സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും മുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.പരിശോധനയില്‍ യഥാര്‍ഥ അഭിഭാഷകരുടെ എണ്ണം 55-60 ശതമാനം വരെ മാത്രമാണെന്ന് വ്യക്തമായതായി മിശ്ര പറയുന്നു. പരിശോധന പുരോഗമിക്കുകയാണ്.

പുതുതായി ചുമതലയേറ്റ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹറിനെ അനുമോദിക്കാന്‍ ചേര്‍ന്ന അഭിഭാഷകരുടെയും ജഡ്ജിമാരുടെയും യോഗത്തില്‍ വച്ചാണ് മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. 2012 തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 14 ലക്ഷം അഭിഭാഷകര്‍ ഉണ്ടെന്ന് വ്യക്താമായതായി അദ്ദേഹം പറയുന്നു. എന്നാല്‍ പരിശോധനയ്ക്ക് ശേഷം 6.5 ലക്ഷം അഭിഭാഷകര്‍ മാത്രമാണ് ഉള്ളതെന്ന് വ്യക്തമായതായും അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകളില്‍ അംഗത്വമുള്ളവരാണ് വോട്ടര്‍മാരായിരുന്നത്. ഇവര്‍ വിചാരണക്കോടതികളിലോ ഹൈക്കോടതികളിലോ പ്രാക്ടീസ് ചെയ്യുന്നവരുമാണ്. അതേസമയം ബാര്‍ കൗണ്‍സില്‍ ഇത്തരത്തിലൊകരു പരിശോധന ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹര്‍ പറഞ്ഞു.
ഇത്തരം വ്യാജ അഭിഭാഷകരില്‍ ഡിഗ്രി ഇല്ലാത്തവരും വ്യാജ ഡിഗ്രി ഉള്ളവരുമുണ്ടാകുമെന്നും ഇവര്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഖേഹര്‍ പറയുന്നു. ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാരെ ഒഴിവാക്കാന്‍ ബാര്‍ കൗണ്‍സില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
തുടക്കക്കാരായ അഭിഭാഷകരെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷക പദവിയുടെ അന്തസത്ത അവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകരും സമൂഹത്തെ സേവിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications