കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോഴി ജയിലിൽ റാണി!!!ശശികലക്ക് പ്രത്യേക സെല്ലുകളും ബാരിക്കേഡുകളും!!ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഡിഐജി രൂപയുടെ രണ്ടാം റിപ്പോർട്ട് പുറത്ത്

  • By Ankitha
Google Oneindia Malayalam News

ബംഗളൂരു: അഴിമതി കേസിൽ തടവു ശിക്ഷ അനുഭവിക്കുന്ന അണ്ണാ.ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഡിഐജിയുടെ രൂപയുടെ രണ്ടാം റിപ്പോർട്ട്.

sasikala

ശശികലയ്ക്ക് ജയിൽ പ്രത്യേക അടുക്കളയും സഹായികളേയും ജയിലിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് നേരത്തെ രൂപ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് രൂപക്കെതിരെ വൻ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. പിന്നീട് ഇവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു

രാജകീയ പ്രൗഢിയിൽ ശശികല

രാജകീയ പ്രൗഢിയിൽ ശശികല

ജയലിൽ ശശികലയ്ക്ക് പ്രത്യോക സൗകര്യങ്ങൾ ലഭിച്ചിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കനായി പ്രത്യേകം അടുക്കളയും സഹായത്തിനായി വനിത തടവുകാരേയും ലഭിച്ചിരുന്നു. കൂടാതെ വ്യക്തി പരമായ ആവശ്യങ്ങൾക്കായി അഞ്ച് സെല്ലുകൾ മാറ്റാരും കടന്നു വരാതിരിക്കാനായി സെല്ലിനു സമീപമുളള ഇടനാഴിൽ ബാരിക്കേഡുകൽ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രങ്ങൾ, ഉറങ്ങാനുള്ള സംവിധാനവും ഇവർക്ക് ജയിലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രമക്കേടുകളുടെ ചുരുളുകൽ അഴിയുന്നു

ക്രമക്കേടുകളുടെ ചുരുളുകൽ അഴിയുന്നു

കഴിഞ്ഞ ദിവസം ഡിഐജി രൂപ പുറത്തു വിട്ട റിപ്പോർട്ടിൽ ബെംഗളൂരുവിലെ ആഗ്രഹാര ജയിലിൽ ശശികലയക്ക് പ്രത്യേകം സൗകര്യത്തിനായി രണ്ടു കോടി രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന് പരാമർശിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു വിഹിതം ഡിജിപിക്കും ലഭിച്ചിരുന്നു.

സ്ഥലം മാറ്റം

സ്ഥലം മാറ്റം

ജയിലിലെ ക്രമക്കേടുകൾ പുറം വെളിച്ചത്തു കൊണ്ടു വന്നതിന് ജയിൽ ഡിഐജിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വന്നിരുന്നത്. പിന്നീട് ഡിഐജി രൂപയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു

ഡിഐജിക്കെതിരെ കർണടക മുഖ്യമന്ത്രി

ഡിഐജിക്കെതിരെ കർണടക മുഖ്യമന്ത്രി

ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് ഡിഐജി ഡി രൂപയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വെള്ളിയാഴ്ച കര്‍ണ്ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യയാണ് നോട്ടീസ് അയച്ചത്. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ കൈക്കൂലി സ്വീകരിച്ചുവെന്ന് ഡിഐജി മാധ്യമങ്ങളോട് പങ്കുവെച്ചത് ശരിയായില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

റിപ്പോര്‍ട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

റിപ്പോര്‍ട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ ഡിഐജിയോട് വെളിപ്പെടുത്തിയ 32 തടവുകാരെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മറ്റു ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഡിഐജിയുടെ റിപ്പോർട്ട് പ്രകാരം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തടവുകാരെ മാറ്റിയതെന്നാണ് ആരോപണം. എന്നാല്‍ തടവുകാരുടെ ജയിൽ മാറ്റത്തെ കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനിടെ ഡിഐജി രൂപയുടെയുടെ റിപ്പോർട്ട് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

രഹസ്യങ്ങൾ പുറത്ത്

രഹസ്യങ്ങൾ പുറത്ത്

ജയിൽ ഡിഐജി രൂപ തടവുകാരുടെ പക്കൽ നിന്നും അഴിമതിയെ കുറിച്ചുളള വിവരങ്ങൾ ശേഖരിച്ചിരുന്നു. 900 തടവുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് ഡിഐജി ശ്രമിച്ചത്. എന്നാൽ ജയിൽ സൂപ്രണ്ടിന്റെ എതിർപ്പ് മൂലം കൂടുതൽ തടവുകാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഡിഐജിയുമായി നേരിട്ട് കാണണമെന്ന ആവശ്യവുമായി കൂടുതൽ തടവുകാർ രംഗത്തെത്തിയെങ്കിലും കാണാൻ ജയിൽ സുപ്രണ്ട് അനുവാദം നൽകിയിരുന്നില്ല.

English summary
Whistleblower police officer D Roopa has submitted a second report substantiating her earlier allegations about unlawful privileges that were extended to AIADMK leader VK Sasikala in Bengaluru jail.In her report, the officer alleged that five cells in the barrack are left unlocked for Sasikala's use.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X