കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്നു, ഇനി തിരിച്ചുവരവുണ്ടാകില്ല, മുംബൈ സ്വദേശിയെ സ്വാധീനിച്ചത് മുസ്ലിം പണ്ഡിതന്‍!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ നിന്ന് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഐസിസില്‍ ചേരാനായി രാജ്യംവിട്ടു. 26 കാരനായ അഷ്ഫാഖ്, ഭാര്യ, നവജാത ശിശു, ബന്ധുക്കളായ മുഹമ്മദ് സിറാജ്( 22) , ഇജാസ് റഹ്മാന്‍(30) എന്നിവരാണ് ഐസിസില്‍ ചേരുന്നതിനായി ജൂണില്‍ ഇന്ത്യ വിട്ടത്. പോലീസ് പിടിയിലായ മുഹമ്മദ് ഹനീഫിന്റെ സ്വാധീനത്താലാണ് അഷ്ഫാഖ് ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പോയതെന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനാവശ്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.

അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....

ഇന്ത്യയില്‍ നിന്നുള്ള മറ്റ് മതസ്ഥരായ യുവാക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ച് മതം മാറ്റി ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതില്‍ രണ്ട് മുംബൈ സ്വദേശികള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയതാണ്. കേരള പോലീസായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മതം മാറ്റത്തിലുള്ള പങ്കും മുബൈ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതാണ് ക്രൈബ്രാഞ്ചിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരങ്ങള്‍.

 മുഹമ്മദ് ഹനീഫ്

മുഹമ്മദ് ഹനീഫ്

ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മുസ്ലിം പണ്ഡിതന്‍ മുഹമ്മദ് ഹനീഫിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അഷ്ഫാഖും കുടുംബവും ഐസിസില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഐസിസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹനീഫ് പോലീസ് പിടിയിലാവുന്നത്.

 തിരിച്ചുവരുന്നില്ലെന്ന്

തിരിച്ചുവരുന്നില്ലെന്ന്

ഐസിസ് അധീനപ്രദേശത്തേക്ക് കുടിയേറിയെന്നും ഇനി തിരിച്ചുവരവുണ്ടാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജൂണ്‍ അവസാന വാരം അഷ്ഫാഖ് സഹോദരന് മെസേജ് അയച്ചു. മാതാപിതാക്കളുടെ കാര്യത്തില്‍ ശ്രദ്ധവേണമെന്നും അഷ്ഫാഖ് സഹോദരനോട് ആവശ്യപ്പെട്ടു.

 ഐസിസില്‍ ചേരാന്‍ പ്രേരണ

ഐസിസില്‍ ചേരാന്‍ പ്രേരണ

സംഭവം അറിഞ്ഞതോടെ അഷ്ഫാഖിന്റെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. അബ്ദുള്‍ മജീദ് ഹനീഫ്, കേരളത്തില്‍ നിന്ന് അഷ്ഫാഖിനൊപ്പം സിറിയയിലേക്ക് പോയ സ്‌കൂള്‍ അധ്യാപകനായ അബ്ദുര്‍ റഷീദ്, മുംബൈ സ്വദേശികളായ അര്‍ഷി ഖുറേഷി, റിസ് വാന്‍ ഖാന്‍ എന്നിവരാണ് തന്റെ മകനെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് കാണിച്ചുകൊണ്ട് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.

 ശ്രീലങ്കയിലേക്ക് പോയത്

ശ്രീലങ്കയിലേക്ക് പോയത്

അബ്ദുള്‍ മജീദിന്റെ മൂന്ന് മക്കളില്‍ മൂത്ത മകനാണ് അഷ്ഫാഖ്. മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ അഷ്ഫാഖും ഭാര്യയും മതപഠനത്തിനായി ശ്രീലങ്കയിലേക്ക് പോയിരുന്നു. അതിന് ശേഷമാണ് സിറിയയിലേക്ക് പോയിട്ടുള്ളത്. എന്നാല്‍ ഭാര്യയുടെ സമ്മതത്തോടെയാണോ സിറിയയിലേക്കുള്ള യാത്ര എന്ന കാര്യത്തെക്കുറിച്ച് അറിവില്ല.

 വസ്ത്രധാരണം മാറ്റി, താടി നീട്ടി വളര്‍ത്തി

വസ്ത്രധാരണം മാറ്റി, താടി നീട്ടി വളര്‍ത്തി

കഴിഞ്ഞ വര്‍ഷത്തോടെ അഷ്ഫാഖില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നതായി പിതാവ് പോലീസിനോട് വ്യക്തമാക്കിയിരുന്നു. പാട്ടുകേള്‍ക്കുന്നതും, ടിവി കാണുന്നതും അവസാനിപ്പിക്കുയും വസ്ത്രധാരണശൈലിയില്‍ മാറ്റം വരുത്തുകയും താടി നീട്ടി വളര്‍ത്തുകയും ചെയ്തു.

English summary
5 Mumbai people joined Islamic State in June from a muslim family. Mumbai Crime branch got information from arrested culprits on terror link.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X