പാട്ടു പഠിപ്പിക്കാനെത്തിയ അധ്യാപകന്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വീട്ടില്‍ സ്ഥിരമായി പാട്ടു പഠിപ്പിക്കാനെത്തിയ അധ്യാപകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. മുംബൈ ഡോംബിവാലിയിലാണ് സംഭവം. രാജുദി ഗോദംബര എന്ന അമ്പതുകാരനാണ് അറസ്റ്റിലായത്. സംഭവ ദിവസം മാതാപിതാക്കള്‍ പുറത്തുപോയപ്പോഴായിരുന്നു പീഡനമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ഥിരമായി വീട്ടിലെത്തുന്ന ഗോദംബരയില്‍ വിശ്വാസമര്‍പ്പിച്ചാണ് വീട്ടുകാര്‍ പുറത്തേക്ക് പോയത്. രക്ഷിതാക്കള്‍ തിരിച്ചെത്തുന്നതിന് മുന്‍പ് അധ്യാപകന്‍ പോയിരുന്നു. പിന്നീട് കുട്ടിയാണ് പീഡനത്തെക്കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞത്. അധ്യാപകന്‍ അനാവശ്യമായി ശരീരത്തില്‍ പിടിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

rape-005

പുറത്തുപറഞ്ഞാല്‍ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പാട്ടുപഠിപ്പിക്കുന്ന മറ്റു കുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഈ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പോലീസ് മൊഴിയെടുക്കും. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാതിരിക്കുകയാണെന്നാണ് പോലീസ് നിഗമനം.


English summary
50-year-old music teacher arrested for molesting 11-year-old student in Mumbai
Please Wait while comments are loading...