ദില്ലിയിൽ 55കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി, 24കാരൻ അറസ്റ്റിൽ
ദില്ലി: ദില്ലിയിൽ 55കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ഇവരുടെ അയൽവാസിയായ 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നോർത്ത് ദില്ലിയിലാണ് സംഭവം. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നാണ് പോലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ഗുലാബി ബാഗിലെ തന്റെ വീട്ടിൽ ചായക്കട നടത്തി വരികയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. രാവിലെ തന്നെ കട തുറക്കുകയാണ് പതിവ്. ശനിയാഴ്ച രാവിലെ കടയിലെത്തിയ പരിചയക്കാരൻ വിളിച്ചിട്ടും ഇവർ വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർ ഉടൻ ന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഏറെ നേരം മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 24 കാരനായ ധരംരാജാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
വർഷങ്ങളായി കൊല്ലപ്പെട്ട സ്ത്രീയുടെ സഹായത്തിനായി നിന്നിരുന്ന ആളായിരുന്നു ധരംരാജ്. വെള്ളിയാഴ്ച രാത്രി പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇവർ തന്നെ അപമാനിച്ചെന്നും മുഖത്തേയ്ക്ക് തുപ്പിയെന്നും ധരം രാജ് പോലീസിനോട് പറഞ്ഞു. ഇതേ തുടർന്നുണ്ടായ ദേഷ്യത്തിൽ വെള്ളിയാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ച് കടന്ന് 55 കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications