കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാന്‍ പോകുന്നത് ശതകോടീശ്വരന്‍മാരുടെ 'യുദ്ധം'? ടെലികോമിലേക്കും അദാനി, അംബാനിയുടെ മറുതന്ത്രമെന്ത്?

Google Oneindia Malayalam News

ന്യൂദല്‍ഹി: 5 ജി സ്‌പെക്ട്രം ലേലത്തിലേക്ക് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ ഗൗതം അദാനിയും എത്തുന്നതോടെ രാജ്യം അംബാനി-അദാനി 'പോരാട്ടത്തിന്' സാക്ഷ്യം വഹിക്കാന്‍ സാധ്യത. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഇന്ത്യയിലെ മൊബൈല്‍ വിപണിയിലെ മുന്‍നിരക്കാരാണ്.

എന്നാല്‍ വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സ് പോലും അദാനി ഗ്രൂപ്പിന് ഇല്ല. അതേസമയം 5 ജി സ്‌പെക്ട്രം ലേലത്തിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെപ്പ് ഒരേ മേഖലയില്‍ രാജ്യത്തെ രണ്ട് കോടീശ്വരന്‍മാരുടെ മത്സരത്തിന് വഴിയൊരുക്കും എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍

1

അദാനിയുടെ അപ്രതീക്ഷിത നീക്കത്തെ മറികടക്കാന്‍ അംബാനിയും പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അംബാനിയോട് വിദേശ ലക്ഷ്യം പിന്തുടരാനും ഇന്ത്യന്‍ വിപണിക്ക് അപ്പുറത്തേക്ക് വൈവിധ്യവത്കരിക്കാനും ഉപദേശകര്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ മറ്റ് ചിലര്‍ ഹോം ടര്‍ഫിലെ ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാന്‍ ഫണ്ടുകള്‍ സംരക്ഷിക്കാന്‍ ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

2


രണ്ട് ദശാബ്ദത്തിലേറെയായി അതത് ഡൊമെയ്നുകളില്‍ ശാന്തമായി വികസിച്ചതിന് ശേഷം ഏഷ്യയിലെ രണ്ട് അതിസമ്പന്നര്‍ ഇപ്പോള്‍ ഒരേ ലക്ഷ്യത്തോട പരസ്പരം മത്സരിക്കുന്നു എന്നാണ് വിലയിരുത്തല്‍. അംബാനിമാരും അദാനിമാരും പരസ്പരം സഹകരിക്കുകയും മത്സരിക്കുകയും ചെയ്യുമെന്നും അവസാനമായി, ഏറ്റവും അനുയോജ്യന്‍ അഭിവൃദ്ധിപ്പെടും എന്നും മുംബൈ നിക്ഷേപ ഉപദേശക സ്ഥാപനമായ ക്രിസ് സ്ഥാപകന്‍ അരുണ്‍ കെജ്രിവാള്‍ പറഞ്ഞു.

3

അതേസമയം ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ അദാനിയുടെയും അംബാനിയുടെയും കമ്പനികളുടെ പ്രതിനിധികള്‍ വിസമ്മതിച്ചു എന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അംബാനി ആധിപത്യം പുലര്‍ത്തുന്ന ഉപഭോക്തൃ മൊബൈല്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ ലേലത്തില്‍ വാങ്ങുന്ന ഏതെങ്കിലും എയര്‍വേവ് 'സ്വകാര്യ നെറ്റ്വര്‍ക്ക് സൊല്യൂഷനുകള്‍' സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മാത്രമേ ഉപയോഗിക്കൂ എന്നുമാണ് ജൂലൈ 9 ന് ഒരു പൊതു പ്രസ്താവനയില്‍ അദാനി ഗ്രൂപ്പ് പറഞ്ഞത്.

4

എന്നാല്‍ ഉപഭോക്താക്കള്‍ക്കായി വയര്‍ലെസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലേക്ക് അദ്ദേഹം ഒടുവില്‍ എത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ വ്യാപകമാണ്. പതിറ്റാണ്ടുകളായി, അദാനിയുടെ ബിസിനസ്സ് തുറമുഖങ്ങള്‍, കല്‍ക്കരി ഖനനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതേസമയം എണ്ണയിലെ സ്വന്തം കനത്ത നിക്ഷേപങ്ങള്‍ക്കിടയില്‍ അംബാനി ഒഴിഞ്ഞുമാറുകയും ചെയ്തു.

5

മാര്‍ച്ചില്‍, അദാനി ഗ്രൂപ്പ് സൗദി അറേബ്യയിലെ ഓയില്‍ കയറ്റുമതിക്കാരായ അരാംകോയെ വാങ്ങാനുള്ള സാധ്യത ഉള്‍പ്പെടെ, ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ നിന്ന് ഇപ്പോഴും വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്ന റിലയന്‍സ് അതിന്റെ ഊര്‍ജ്ജ യൂണിറ്റിലെ 20 ശതമാനം ഓഹരികള്‍ അരാംകോയ്ക്ക് വില്‍ക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

'ദിലീപ് ഒരിക്കലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തില്ല, അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍'ദിലീപ് ഒരിക്കലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തില്ല, അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍

6

രണ്ട് ശതകോടീശ്വരന്മാര്‍ക്കും ഗ്രീന്‍ എനര്‍ജിയില്‍ കാര്യമായ ഓവര്‍ലാപ്പ് ഉണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍, സ്‌പോര്‍ട്‌സ്, റീട്ടെയില്‍, പെട്രോകെമിക്കല്‍സ്, മീഡിയ എന്നിവയില്‍ അദാനി ആഴത്തിലുള്ള താല്‍പര്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അംബാനിയുടെ റിലയന്‍സ് ഇതിനകം തന്നെ ഈ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്.

7

ടെലികമ്മ്യൂണിക്കേഷനില്‍, അദാനി ഉപഭോക്താക്കളെ വലിയ രീതിയില്‍ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയാല്‍, മത്സരത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വില കുത്തനെ ഇടിഞ്ഞേക്കാം. എന്നാല്‍ രണ്ട് കമ്പനികളും ഡ്യുപ്പോളി ഉറപ്പിച്ചാല്‍ വില വീണ്ടും ഉയരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2016-ല്‍ അംബാനി ടെലികോമിലേക്ക് ചുവടുവെപ്പ് നടത്തിയപ്പോള്‍ സൗജന്യ കോളുകളും ഡാറ്റയും വാഗ്ദാനം ചെയ്തിരുന്നു.

8

65 കാരനായ അംബാനിക്ക് തന്റെ പിതാവില്‍ നിന്ന് ബിസിനസും സമ്പത്തും പാരമ്പര്യമായി ലഭിച്ചതാണ്. 60 കാരനായ അദാനി ഒരു സ്വയം നിര്‍മ്മിത ബിസിനസുകാരനാണ്. എന്നാല്‍ ഇരുവരും തമ്മില്‍ ഒരുപാട് സാധ്യതകളും ഉണ്ട്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ലജ്ജാശീലരായ ഇരുവരും കടുത്ത മത്സരബുദ്ധിയുള്ളവരും അവര്‍ കാലുകുത്തിയ മിക്ക മേഖലകളിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ചരിത്രമുണ്ട്.

9

രണ്ടുപേര്‍ക്കും മികച്ച പ്രോജക്റ്റ് നിര്‍വ്വഹണ വൈദഗ്ധ്യമുണ്ട്. വളരെ വിശദമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും വലിയ പ്രോജക്റ്റുകള്‍ ഡെലിവറി ചെയ്യുന്നതിന്റെ ട്രാക്ക് റെക്കോര്‍ഡിനൊപ്പം ബിസിനസ്സ് ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിലും ശ്രദ്ധാലുക്കളാണ് എന്ന് വിശകലന വിദഗ്ധരും അവരോടൊപ്പം പ്രവര്‍ത്തിച്ച എക്‌സിക്യൂട്ടീവുകളും പറയുന്നു.

10

ഇരുവരും മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. പ്രധാനമന്ത്രിയുടെ ദേശീയ മുന്‍ഗണനകളോട് ചേര്‍ന്ന് ഇരുവരും തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ജൂലൈയില്‍ 1.2 ബില്യണ്‍ ഡോളറിന് ഇസ്രായേലിലെ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. മേയില്‍ 10.5 ബില്യണ്‍ ഡോളറിന് ഹോള്‍സിമിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റുകള്‍ അദ്ദേഹം വാങ്ങി.

11

ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. അംബാനി ഓയില്‍, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്ന് ടെലികോം, റീട്ടെയില്‍ എന്നിവയിലേക്ക് വ്യാപിച്ചപ്പോള്‍, അദാനി തുറമുഖ വിഭാഗത്തില്‍ നിന്ന് കല്‍ക്കരി, ഊര്‍ജ്ജ വിതരണം, വ്യോമയാനം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

12

എന്നാല്‍ പെട്രോകെമിക്കല്‍സിലേക്കുള്ള കടന്നുകയറ്റത്തിനായി അദാനി അടുത്തിടെ മാസങ്ങളില്‍ ഒരു സബ്സിഡിയറി സ്ഥാപിച്ചിരുന്നു. സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഫ്യുവല്‍ സെല്ലുകള്‍ എന്നിവയ്ക്കായുള്ള ജിഗാ ഫാക്ടറികള്‍ ഉള്‍പ്പെടെ, പുതിയ ഊര്‍ജ ബിസിനസ്സിനായി അംബാനിയും ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍

English summary
5G Spectrum: how mukesh ambani defend gautham adani on auction, is there is an Ambani-Adani 'battle'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X