അഞ്ച് മാസത്തിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ: 24 മണിക്കൂറിനിടെ 62,714 കൊവിഡ് കേസുകൾ
ദില്ലി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളിൽ വർധനവ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 62,714 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തുിട്ടുള്ളത്. അഞ്ച് മാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. തുടർച്ചയായ 18-ാം ദിവസവും ഇന്ത്യയിൽ കേസുകൾ ക്രമാതീതമായി വർദ്ധിച്ചതിനാൽ ഇതുവരെ രോഗം ബാധിച്ചവരുടെ എഎണ്ണം 1.19 കോടിയിലേക്ക് എത്തിയട്ടുണ്ട്.
നേരത്തെ ഒക്ടോബർ 16 നാണ് അവസാനമായി ഒറ്റ ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ദിവസം 63,371 കേസുകളാണ് ഇതോടെ റിപ്പോർട്ട് ചെയ്തത്. 312 മരണങ്ങളും ഇതോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
രാജ്യത്തെ ആക്ടീവ് കൊവിഡ് വൈറസ് കേസുകൾ 33,663 ഉയർന്ന് 4,86,310 ലേക്കും എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച കൊവിഡിൽ നിന്ന് 1.13 കോടിയിലധികം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്.
രോഗമുക്തി നിരക്ക് 94.58 ശതമാനമായിട്ടുണ്ട്. അതേ സമയം മരണനിരക്ക് 1.35 ശതമാനമാണ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള രോഗവ്യാപനത്തെ നേരിടാൻ നിരവധി കർശന നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ36,000 കേസുകൾ റിപ്പോർട്ട് ചെയ്തുിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടക, ഛത്തീസ്ഗഡ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ്.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇതുവരെ 6 കോടിയിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പും നൽകിയിട്ടുള്ളത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ശനിയാഴ്ച വരെ 24,09,50,842 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍












Click it and Unblock the Notifications