കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Google Oneindia Malayalam News

മുംബൈ: ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ ഇന്ന് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലേറുന്നത്. ശിവസനേ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വൈകീട്ട് 6.40 ന് ദാദര്‍ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ.

വകുപ്പുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും ബുധനാഴ്ച ചേര്‍ന്ന മൂന്ന് പാര്‍ട്ടികളുടേയും സംയുക്ത യോഗത്തിന് ശേഷം കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിയില്‍ കോണ്‍ഗ്രസിന്‍റെ എട്ട് നേതാക്കള്‍ ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 43 അംഗ മന്ത്രി സഭ

43 അംഗ മന്ത്രി സഭ

പൊതുമിനിമം പരിപാടി പ്രകാരം 43 അംഗ മന്ത്രി സഭയ്ക്കാണ് മഹാരാഷ്ട്രയില്‍ ധാരണയായിരിക്കുന്നത്. ശിവസേനയ്ക്കും എന്‍സിപിക്കും 15 നീതം മന്ത്രി സ്ഥാനങ്ങളാണ് ലഭിക്കുക. കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങളെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ട്. എന്നാല്‍ സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് ലഭിച്ചതോടെ 12 മന്ത്രി സ്ഥാനങ്ങളാകും പാര്‍ട്ടിക്ക് ലഭിക്കുക.

 വകുപ്പ് വിഭജനം

വകുപ്പ് വിഭജനം

ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ത്രികക്ഷികളുടെ സംയുക്ത സമ്മേളനത്തില്‍ വകുപ്പ് വിഭജനം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങളില്‍ പാര്‍ട്ടികള്‍ തിരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ആറ് മണിക്കൂറായിരുന്നു വകുപ്പുകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തത്. ധാരണ അനുസരിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാനാണ് ധാരണ.

 നേതൃസ്ഥാനം തന്നെ

നേതൃസ്ഥാനം തന്നെ

എന്‍സിപിയിലെ ജയന്ത് പാട്ടീലാണ് ഉപമുഖ്യമന്ത്രി. അജിത് പവാറിനെയായിരുന്നു എന്‍സിപി ആദ്യം ഉപമുഖ്യനായി പരിഗണിച്ചിരുന്നത്. അജിത് പവാര്‍ ശത്രുപാളയത്തിലേക്ക് പോയതോടെ ജയന്ത് പാട്ടീലിനെ എന്‍സിപി നിയമസഭ കക്ഷി നേതാവാക്കുകയായിരുന്നു. അതേസമയം അജിത് മടങ്ങിയെത്തിയതോടെ പാര്‍ട്ടിയിലെ നേതൃ സ്ഥാനം തന്നെ നല്‍കിയേക്കുമെന്നും സൂചനകളുണ്ട്.

 അടുത്ത മുഖ്യമന്ത്രി

അടുത്ത മുഖ്യമന്ത്രി

അജിതിന് സുപ്രധാന പദവി തന്നെ നല്‍കുമെന്ന് ശിവസേനയും വ്യക്തമാക്കിയിരുന്നു. അതിനിടെ ബുധനാഴ്ച വൈകീട്ട് അജിത് പവാറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി അനുയായികള്‍ രംഗത്തെത്തി. അദ്ദേഹത്തിന്‍റെ മണ്ഡലമായ ബാരമതിയിലാണ് അടുത്ത മുഖ്യമന്ത്രി അജിത് പവാര്‍ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

 കോണ്‍ഗ്രസില്‍ നിന്ന്

കോണ്‍ഗ്രസില്‍ നിന്ന്

ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഉദ്ധവിനൊപ്പം അഞ്ച് ശിവസേന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപിയില്‍ നിന്ന് എത്രപേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് എട്ട് പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 മുന്‍ മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത്, മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ മകന്‍ അമിത് ദേശ്മുഖ്, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് നിതിന്‍ റൗത്ത്, കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, വിശ്വജിത് കദം, അസ്ലം ഷെയ്ഖ്, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, വര്‍ഷ ഗെയ്ക്ക്വാദ് എന്നീ നേതാക്കളാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

 സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന്

സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന്

പൃഥ്വിരാജ് ചവാനെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്‍സിപിക്കാണ്. അതേസമയം ഇപ്പോഴും ചില സുപ്രധാന വകുപ്പുകളില്‍ ധാരണയിലെത്താന്‍ ത്രികക്ഷി സഖ്യത്തിനായിട്ടില്ല. ആഭ്യന്തരം റവന്യൂ, ധനകാര്യം, തുടങ്ങിയ പ്രധാന വകുപ്പുകളാണ് കല്ലുകടിയായി തുടരുന്നത്.

 ചെറുപാര്‍ട്ടികള്‍

ചെറുപാര്‍ട്ടികള്‍

അതേസമയം സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സമാജ്വാദി പാര്‍ട്ടി, സ്വാഭിമാന സംഗതന തുടങ്ങിയ ചെറുപാര്‍ട്ടികളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. അപ്പോള്‍ നിലവിലെ വകുപ്പ് വിഭജനത്തില്‍ മാറ്റം ഉണ്ടാകുമോയെന്നത് വ്യക്തമല്ല.

 രണ്ട് സമിതികള്‍

രണ്ട് സമിതികള്‍

ത്രികക്ഷി സഖ്യത്തിന്‍റെ ഏകോപനം ഉറപ്പാക്കാന്‍ രണ്ട് സമിതികള്‍ വീതം രൂപീകരിക്കാനും തിരുമാനം ആയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് ശേഷമാരും മന്ത്രിസഭ വികസനം. മഹാരാഷ്ട്രയിലെ താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി അധികാരത്തിലെത്തുന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മഹാ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന.

 'മഹാ' സംഭവം

'മഹാ' സംഭവം

1966 ല്‍ ബാല്‍താക്കറെ ശിവസേനയ്ക്ക് ജന്‍മം നല്‍കിയ ദാദറിലെ ശിവാജി പാര്‍ക്കില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ ശിവസേന ക്ഷണിച്ചിട്ടുണ്ട്. അതേസമയം ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

 വന്‍ സുരക്ഷ

വന്‍ സുരക്ഷ

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ചടങ്ങില്‍ പങ്കെടുക്കും. വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടായിരം പോലീസുകാരെ സത്യപ്രതജ്ഞ നടക്കുന്ന പാര്‍ക്കിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.

English summary
7 Congress Leaders May Take Oath With Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X