7 യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു !! വിവാഹവീട് കണ്ണീരിലാണ്ടു...

  • By: മരിയ
Subscribe to Oneindia Malayalam

ബെംഗളൂരു:  സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയ കാര്‍ അപകടത്തില്‍പ്പെട്ട് 7 യുവാക്കള്‍ മരിച്ചു. ഷിമോഗയില്‍ നടക്കുന്ന കല്യാണത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് പോയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഏഴ് യുവാക്കളാണ് ഷിമോഗയില്‍ വെച്ച് നടക്കുന്ന സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചത്. ഇന്നോവക്കാറില്‍ ആയിരുന്നു ഇവരുടെ യാത്ര.

അപകടം

വിവാഹ മണ്ഡപത്തിന് കിലോ മീറ്ററുകള്‍ മാത്രം അകലെയാണ് അപകടം നടന്നത്. മരം കയറ്റി പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ഇന്നോവ കാര്‍ ഇടിയ്ക്കുകയായിരുന്നു.

മരണം

കാറിലുണ്ടായിരുന്ന ഏഴ് പേരും അപകടത്തില്‍ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

റിപ്പോര്‍ട്ട്

കാറിന്റെ അമിത വേഗതയാണ് അപകട കാരണം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. യുവാക്കള്‍ മദ്യപിച്ചാണോ വാഹനമോടിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

English summary
The impact of the crash was such that half of the car got jammed in the lorry.
Please Wait while comments are loading...