ഇന്ത്യയില്‍ കാര്‍ഷികേതര ജോലികള്‍ വര്‍ദ്ധിച്ചു,കര്‍ഷകരുടെ എണ്ണം കുറഞ്ഞു!

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ കാര്‍ഷികേതര ജോലികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായും അതേസമയം കാര്‍ഷിക വൃത്തി തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നതായും റിപ്പോര്‍ട്ടുകള്‍. കാര്‍ഷികേതര മേഖലയില്‍ 2010-11,2014-15 സാമ്പത്തിക വര്‍ഷത്തിനിടയില്‍ 33 മില്യന്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത്.

എന്നാല്‍ ഇതേ കാലയളവില്‍ കാര്‍ഷിക മേഖലയിലുള്ള തൊഴിലവസരങ്ങളില്‍ 26 മില്യന്‍ കുറവുണ്ടായതായും പഠനത്തില്‍ പറയുന്നു. ആകെ തൊഴിലസവരങ്ങള്‍ 456 മില്യനില്‍ നിന്നും 463 മില്യനായി ഉയര്‍ന്നു.

13-10-drough

എന്നാല്‍ കാര്‍ഷികേതര മേഖലയില്‍ സൃഷ്ടിക്കപ്പെട്ട ജോലിസാദ്ധ്യതകള്‍ ഇന്ത്യയിലെ തൊഴിലന്വേഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും പഠനത്തില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ നിന്നും മറ്റു ജോലികളിലേക്കുള്ള ചുവടുമാറ്റം തെഴിലന്വേശഷകരുടെ എണ്ണം മുന്‍പത്തേതിനേക്കാള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും പഠനഫലം തെളിയിക്കുന്നു.

English summary
7 mn jobs added between FY11 and FY15, says McKinsey report.Non-farm employment rose by 33 million, farm employment dropped by 26 million
Please Wait while comments are loading...