കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ഗ്രാമങ്ങളുടെ പട്ടിണി മാറ്റി ചൈന; 400 കുടുംബങ്ങളിൽ അവശ്യ വസ്തുക്കൾ ചൈനയിൽ നിന്ന്

  • By Desk
Google Oneindia Malayalam News

പിത്തോറാഗഡ്: ജന്മം കൊണ്ട് ഇന്ത്യക്കാരാണെങ്കിലും അവശ്യ വസ്തുക്കൾക്ക് പോലും ഇന്ത്യയുടെ ശത്രുരാജ്യമായ ഗതിയാണ് ഉത്തരാഖണ്ഡിലെ ഈ ഗ്രാമീണർക്കുളളത്. ഉത്തരാഖണ്ഡിലെ ദാർച്ചുലയിലെ ബ്യാസ് താഴ്വരയിലുള്ള 400 കുടുംബങ്ങൾക്കാണ് ഇന്ത്യൻ മണ്ണിൽ ജീവിക്കുമ്പോഴും ചൈനക്കാരുടെ ഔദാര്യത്തിൽ കഴിയേണ്ട ഗതിയുണ്ടായിരിക്കുന്നത്.

അരിയും ഗോതമ്പും ഉപ്പും എണ്ണയും അടക്കമുള്ള വസ്തുക്കൾ ഈ ഗ്രാമത്തിലേക്കെത്തുന്നത് ചൈനയിൽ നിന്നാണ്. അതും നേപ്പാൾ വഴി. ഒരു കിലോ ഉപ്പ് ലഭിക്കണമെങ്കിൽ പോലും 70 രൂപയോളം കൊടുക്കേണ്ട സ്ഥിതിയിലാണ് ഗ്രാമീണർ.

അനാഥരെപോലെ

അനാഥരെപോലെ

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സുപ്രധാന അതിർത്തി മേഖലയിലാണ് ഞങ്ങൾ താമസിക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്ത് അനാഥരെ പോലെ കഴിയേണ്ട ദുരവസ്ഥയാണ് ഞങ്ങൾക്കുള്ളതെന്ന് ഗ്രാമീണർ പറയുന്നു. പൊതുവിതരണ സംവിധാനത്തിന് കീഴിലുള്ള റേഷൻ വിഹിതം കൂട്ടണമെന്ന ഇവരുടെ അപേക്ഷ സംസ്ഥാന സർക്കാർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ബുന്ദി, ഗുൻജി, കുടി, നപാൽച്ചു, നഭി, റോംകോഗ്, ഗാർബ്യാംഗ് എന്നിങ്ങനെ ഏഴ് ഗ്രാമത്തിലുള്ള ജനങ്ങളാണ് ചൈനയെ ആശ്രയിച്ച് ഇന്ത്യൻ മണ്ണിൽ ജീവിക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 ഗതാഗത സംവിധാനങ്ങൾ

ഗതാഗത സംവിധാനങ്ങൾ

ഈ ഗ്രാമങ്ങളെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന ലിപുലേഖ് പാസ് വഴിയുള്ള റോഡുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഏറെ നാളായി റേഷൻ വിഹിതം ഇവിടേക്ക് എത്തിയിരുന്നില്ല. 50 കിലോമീറ്റർ അകലെയുളേള ദാർചുലയാണ് ഏറ്റവും അടുത്തുള്ള ചന്ത. ഗ്രാമത്തിലേക്കുള്ള വഴി അടഞ്ഞു കിടക്കുന്നതിനാൽ ഭക്ഷണസാധനങ്ങൾ ഇങ്ങോട്ട് എത്തിക്കുന്നത് വളരെ ദുഷ്കരമാണ്. അതുകൊണ്ട് തന്നെ റേഷൻ വിഹിതം ഇവിടേക്ക് എത്താൻ വളരെയധികം കാലതാമസവും നേരിടുന്നുണ്ട്.

എത്തിയാലും

എത്തിയാലും

ദുർഘടമായ പാതതാണ്ടി ഭക്ഷണ സാധനങ്ങൾ എത്തിച്ചാലും 400 കുടുംബങ്ങൾക്ക് ഇത് തികയില്ല. ഓരു കുടുംബത്തിന് 2 കിലോ അരിയും 5 കിലോ ഗോതമ്പുമാണ് സർക്കാർ നൽകുന്നത്. നേപ്പാളിലെ തിംകാർ, ചംഗ്രു ഗ്രാമങ്ങളിൽ നിന്നാണ് പലപ്പോഴും ഇവർ സാധനങ്ങൾ വാങ്ങുന്നത്. ഇവിടേക്ക് സാധനങ്ങൾ എത്തുന്നതാകട്ടെ ചൈനയിലെ തക്ലാക്കോട്ടിൽ നിന്നും

ലാഭകരം

ലാഭകരം

ദുർചൂലയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിലും ലാഭമാണ് നേപ്പാളിൽ നിന്നും വാങ്ങുന്നതെന്നാണ് ഗ്രാമീണർ പറയുന്നത്. 50 കിലോമീറ്ററ്‍ അകലെയുള്ള ദർചൂലയിൽ നിന്നും ഗ്രാമത്തിലേക്ക് സാധനങ്ങൾ എത്തിക്കുമ്പോൾ ഓരോ കിലോയ്ക്കും ഗതാഗത ചിലവ് 30 മുതൽ 40 രൂപ വരെയാണ്. ഇതോടെ 30 രൂപയ്ക്ക് വാങ്ങിയ ഒരു കിലോ ഒപ്പിന് ഗ്രാമത്തിലെത്തുമ്പോഴേക്കും 70 രൂപയായിമാറും.

തകർ‌ന്ന റോഡുകൾ

തകർ‌ന്ന റോഡുകൾ

നജാംഗിനും ലഖാനപൂരിനും ഇടയിലുള്ള റോഡ് കഴിഞ്ഞ വർഷം ഒലിച്ചു പോയിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിൽ റോഡ് നിർമിക്കുന്നുണ്ട്. എങ്കിലും നിലവിൽ ഈ വഴി സഞ്ചാര യോഗ്യമല്ല. ഗ്രാമീണരുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസിയെ വെറുതെ വിട്ടു; 18 വർഷങ്ങൾക്ക് ശേഷം!!!ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസിയെ വെറുതെ വിട്ടു; 18 വർഷങ്ങൾക്ക് ശേഷം!!!

ദക്ഷിണേന്ത്യയില്‍ മഴ!! ന്യൂനമര്‍ദ്ദത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും റെഡ് അലേര്‍ട്ട്! ദക്ഷിണേന്ത്യയില്‍ മഴ!! ന്യൂനമര്‍ദ്ദത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും റെഡ് അലേര്‍ട്ട്!

English summary
7 villages in utharakhand at the boarder depend on china for food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X