കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയെയും പേടിയില്ല... പശുവിനെ മേയ്ക്കാൻ പോയ 7 വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിൽ ബലാത്സംഗം ചെയ്തു!

  • By Desk
Google Oneindia Malayalam News

ജയ്പൂർ: കത്വയിൽ എട്ട് വയസ്സുാരിയെ പീഡിപ്പിച്ച സംഭവം ഇന്ത്യ ഞെട്ടലോടെയാണ് കേട്ടത്. രാജ്യത്താകമാനം നരവധി ക്യാംപെയിനുകളും പ്രതിഷേധങ്ങളും നടന്നിരുന്നു. നിയമത്തിൽ തന്നെ മാറ്റം വരുത്തി. 12 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാവ്‍ പരമാവധി വധശിക്ഷവരെ നൽകാൻ നിയമം ഭേദഗതി ചെയ്തിരുന്നു. എന്നിട്ടും കുട്ടികൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. രാജസ്ഥാനിലാണ് ക്രൂരതയുടെ മറ്റൊരു മുഖം റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനില്‍ അജ്മീറിലെ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തില്‍ ഏഴു വയസുകാരിയെ പൂജാരി ക്രൂരമായി പീഡിപ്പിക്കുകായിരുന്നു.

നാൽപ്പത്തെട്ടുകാരനായ സ്വാമി ശിവാനന്ദാണ് ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപത്ത് കന്നുകാലികളെ പുല്ലുതീറ്റിക്കുകയായിരുന്നു പെൺകുട്ടി. പൂജാരി അവിടെ നിന്ന് നുണകൾ പറഞ്ഞ് പെൺകുട്ടിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് ക്ഷേത്രത്തിനകത്ത് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

കത്വ സംഭവത്തിന് പിന്നാലെ വീണ്ടും...

കത്വ സംഭവത്തിന് പിന്നാലെ വീണ്ടും...

കത്വയിൽ എട്ട് വയസ്സുകാരിക്ക് നേര നടന്ന ആക്രമണത്തിന് ശേഷം പോക്സോ നിയമ ഭേദഗതി ചെയ്തിരുന്നു. എന്നിട്ടും കുട്ടികൾക്കെതിരായ അതിക്രമം കുറയുന്നില്ലെന്നതിന്റെ തെളിവാണ് ഇത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. കശ്മീരിലെ കത്വയില്‍ കാലികളെ മേയ്ക്കാന്‍ പോയ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു തള്ളിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഈ ഞെട്ടലിൽ നിന്നും രാജ്യം മാറുന്നതിനിടയിലാണ് വീണ്ടും രാജ്യത്ത് സമാന സംഭവം അരങ്ങേറിയിരിക്കുന്നത്. കത്വയിലും പെൺകുട്ടിയെ ക്ഷ്ത്രത്തിൽ വച്ചായിരുന്നു പ ലതവണയായി ബലാത്സംഗം ചെയ്ത് അവസാനം കൊലപ്പെടുത്തിയത്.

മധ്യപ്രദേശ് സ്വദേശി

മധ്യപ്രദേശ് സ്വദേശി

അന്വേഷിച്ചെത്തിയ പിതാവ് പെൺകുട്ടി ആരുമില്ലാത്ത ഒരു മുറിയിൽ അഹബോധാവസ്ഥയിൽ കിടക്കുന്നതായിരുന്നു കണ്ടത്. തുടർന്ന് ബോധം വന്ന പെൺകുട്ടി കാര്യങ്ങൾ പിതാവിനോട് പറയുകയായിരുന്നു. ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. പൂജാരിയെ അറസ്റ്റ് ചെയ്തെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മെഡിക്കൽ ട്രീറ്റ്മെന്റിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അജ്മിർ എസ് പി മഹേന്ദ്ര സിങ് പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയാണ് പൂജാരി ശിവാനന്ദ്. പത്ത് വർഷമായി ഇയാൾ രാജസ്ഥാനിലെ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയാണ്.

മലമുകളിലെ ക്ഷേത്രം

മലമുകളിലെ ക്ഷേത്രം

മലയുടെ മകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താഴ്വരയിൽ താമസിക്കുന്നവർ അത് വഴി പോകുന്നത് വിരളമാണ്. ഇത് മുൻകൂട്ടി കണ്ടാണ് പൂജാരി പെൺകുട്ടിയോട് ക്രൂരത കാണിച്ചത്. അതേസമയം എട്ട് ദിവസം മൃഗീയമായി പീഡിപ്പിച്ചായിരുന്നു കത്വയിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയിരുന്നത്. കുട്ടിയെ മയക്കുമരുന്ന് നൽകി മയക്കി കിടത്തിയായിരുന്നു ക്രൂര പീഡനം നടന്നിരുന്നത്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സ‍ഞ്ജി റാം ആയിരുന്നു കത്വ കേസിലെ മുഖ്യ പ്രതി. അദ്ദേഹം കത്വയിലെ ക്ഷേത്രത്തിന്റെ ചുമതലത്കാരനായിരുന്നു. ഇയാളാണ് കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാൻ പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഇയാളുടെ മകനും അനന്തിരവനും കുറ്റം ചെയ്യാൻ കൂട്ടുനിന്നു. ബ്രാഹ്മണർ മാത്രം താമിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കർവാൾ മുസ്ലീം കുടുംബങ്ങൾ സ്ഥലം വാങ്ങി വീട് വച്ചതിനുള്ള പ്രതികാരമാണ് ഇതെന്നാണ് ആരോപണം.

പ്രതികൾക്ക് 'കീ ജയ്' വിളിക്കുന്ന രാജ്യം

പ്രതികൾക്ക് 'കീ ജയ്' വിളിക്കുന്ന രാജ്യം


ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയ്ക്ക് വേണ്ടിയായിരുന്നില്ല ജമ്മുകാശ്മീരില്‍ പ്രതിഷേധങ്ങള്‍ നടന്നത്. ദേശീയ പതാകയും കൈയ്യിലേന്തി ജയ് ശ്രീറാം വിളികളുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി മന്ത്രിമാര്‍ ഉള്‍പ്പടെ പ്രതികള്‍ക്കായി തെരുവിലിറങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ സംഭവത്തിൽ പ്രതികരണം നടത്തിയത്. ഇതിൽ നിന്നും മുഖം രക്ഷിക്കാനായിരുന്നു പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനവും . കത്വ സംഭവത്തിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയ്ക്കും ഭീഷണികൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരാകരുതെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. എസ് സലാത്തിന്റെ ഭീഷണി ഉണ്ടായിരുന്നു.

നിയമം ഭേദഗതി ചെയ്തിട്ടും കാര്യമില്ല...

നിയമം ഭേദഗതി ചെയ്തിട്ടും കാര്യമില്ല...

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു കത്വയില്‍ എട്ട് വയസുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ നിലയില്‍ ജനുവരി 17 കണ്ടെത്തുകയും ചെയ്തു. കേസില്‍ പൊലീസുകാരടക്കം നിരവധി പേര്‍ പ്രതിചേരുന്നതോടെ കത്വ കേസ് രാജ്യത്താകമാനം കോളിളക്കം സൃഷ്ടിക്കുകയായിരുന്നു. നിരവധി പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിജെപിക്ക് പ്രതിരോധിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിഷേധമായിരുന്നു നടന്നത്. ഇതിന് പിന്നാലെയായിരുന്നു നിയമഭേദഗതി. എന്നാൽ ഇതിലോന്നും കാര്യമില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. രാജസ്ഥാനിലെ സംഭവം ഇതാണ് വെളിപ്പെടുത്തുന്നത്.

English summary
A 7-year-old girl was allegedly raped by the priest of Ajmer's Kalichat Temple on Wednesday night. Police said they have registered a case under the provisions of Protection of children from sexual offence Act and arrested the priest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X