2000 രൂപ നോട്ടുകളില്‍ 72 ശതമാനവും തിരിച്ചെത്തി; കറന്‍സി പിന്‍വലിച്ചത് തിരിച്ചടിയല്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 72 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി നല്‍കുകയോ ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിലവില്‍ 2.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ ഇതുവരെ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി നല്‍കുകയോ ചെയ്തിട്ടുണ്ട് എന്നാണ് ശക്തികാന്ത ദാസ് പറയുന്നത്.
മാര്‍ച്ച് 31 വരെ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.62 ലക്ഷം കോടി രൂപയായിരുന്നു. ബാങ്കില്‍ തിരിച്ചെത്തിയ പണത്തിന്റെ 85 ശതമാനവും നിക്ഷേപത്തിലാണെന്നും ബാക്കി കറന്‍സി എക്സ്ചേഞ്ചുകളണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം 2000 രൂപ നോട്ട് പിന്‍വലിച്ചത് രാജ്യത്തിന്റെ പണ സ്ഥിരതയെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കം ഉപഭോക്തൃ ചെലവ് വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന വിദഗ്ധ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്നാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യേണ്ട ചില വെല്ലുവിളികളുണ്ടെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ സമ്മതിച്ചു. 'രണ്ടോ മൂന്നോ വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. അതില്‍ ആദ്യത്തേത് അന്താരാഷ്ട്രതലത്തിലുള്ള അനിശ്ചിതത്വങ്ങളാണ്,ശ അദ്ദേഹം ചൂണ്ടിക്കാട്ടി
മറ്റുള്ളവ എല്‍ നിനോ പ്രവചനവും കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുമാണ് എന്നും ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ ബി ഐയും സര്‍ക്കാരും ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.5 ശതമാനവും ഒന്നാം പാദത്തില്‍ 8.1 ശതമാനവുമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 19 ന് ആണ് രാജ്യത്ത് 2000 രൂപാ നോട്ടുകള്‍ രാജ്യത്ത് പിന്‍വലിച്ചത്. ഈ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെയാണ്.
അതേസമയ നിലവിലുള്ള 2000 രൂപ നോട്ടുകള്‍ നിയമപരമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. 2016 നവംബറില്‍ ആണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. പഴയ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു 2000 രൂപാ നോട്ടുകള്‍ ആര്‍ ബി ഐ അവതരിപ്പിച്ചത്. 2017 മാര്‍ച്ചോടെ 2000 രൂപ നോട്ടുകളുടെ 89 ശതമാനവും പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷമായപ്പോഴേക്കും പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടി രൂപയില്‍ നിന്ന് 3,63 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2018-2019 കാലയളവില്‍ ആര്‍ ബി ഐ 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായും നിര്‍ത്തി.












Click it and Unblock the Notifications