കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്കെതിരെ 75 സ്ത്രീകളുടെ നിരാഹാര സമരം; ഖുറേജി ഖാസിലും ഷഹീന്‍ബാഗിലും പോളിങ് 100%

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ദില്ലിയിലെ ഷഹീന്‍ബാഗ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ശക്തമായ സമരം ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയിരിക്കുകയാണ് വടക്ക്കിഴക്കന്‍ ദില്ലിയിലെ ഖുറേജി ഖാസില്‍. ഇവിടെ 75 സ്ത്രീകള്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഒരാഴ്ചയായി. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇവരെല്ലാം തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്.

ഷഹീന്‍ബാഹിലാകട്ടെ, അവിടെ സമരം ചെയ്യുന്ന വീട്ടമ്മമാര്‍ ഊഴമിട്ട് സംഘങ്ങളായെത്തി എല്ലാവരും വോട്ട് രേഖപ്പെടുത്തി. ദില്ലിയിലെ സമരം വേറിട്ടതാകുന്നത് ഇങ്ങനെയാണ്. ഹിന്ദു മുസ്ലിം രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയും ഭരണഘടനയെ സംരക്ഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖുറേജി ഖാസില്‍ സമരം ചെയ്യുന്ന ശാക്കിറ അന്‍ജും എന്ന 32കാരി വ്യക്തമാക്കുന്നു...

നിരാഹാര സമരത്തിനിടെ പോളിങ് ബൂത്തില്‍

നിരാഹാര സമരത്തിനിടെ പോളിങ് ബൂത്തില്‍

ഖുറേജി ഖാസില്‍ നിരാഹാര സമരം തുടങ്ങിയിട്ട് ആറ് ദിവസമായി. അഞ്ചാംദിവസമായിരുന്നു ദില്ലിയിലെ വോട്ടെടുപ്പ്. നിരാഹാര സമരം നടത്തുന്ന എല്ലാ വനിതകളും പോളിങ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.

ഭരണഘടനയെ സംരക്ഷിക്കുക

ഭരണഘടനയെ സംരക്ഷിക്കുക

ഭരണഘടനയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമരത്തില്‍ പങ്കെടുക്കുന്ന ശാക്കിറ പറയുന്നു. ഹിന്ദു മുസ്ലിം രാഷ്ട്രീയത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും അവര്‍ വ്യക്തമാക്കി. 21കാരിയായ ഫരീദ പോളിങ് സ്‌റ്റേഷനിലെത്തിയത് പിതാവിനൊപ്പമാണ്.

ഇന്ത്യയുടെ ഐക്യം

ഇന്ത്യയുടെ ഐക്യം

ഇന്ത്യയുടെ ഐക്യത്തിന് വേണ്ടിയാണ് തങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് ഫരീദ പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് തങ്ങളെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 27 ദിവസമായി ഖുറേജി ഖാസില്‍ വനിതകള്‍ സമരം നടത്തുന്നുണ്ട്. എന്നാല്‍ നിരാഹാര സമരത്തിലേക്ക് കടന്നിട്ട് ആറ് ദിവസമായി.

ഷഹീന്‍ബാഗിലെ സമരക്കാരും

ഷഹീന്‍ബാഗിലെ സമരക്കാരും

ഡിസംബര്‍ 15 മുതല്‍ സിഎഎക്കെതിരെ സമരം നടക്കുന്ന സ്ഥലമാണ് ഷഹീന്‍ബാഗ്. പ്രദേശത്തെ മൊത്തം വീട്ടമ്മമാരും സമരത്തിലുണ്ട്. കൈക്കുഞ്ഞുങ്ങളുമായി സമരം ചെയ്യുന്ന ഷഹീന്‍ബാഗിലെ ചിത്രങ്ങള്‍ നേരത്തെ പ്രചരിക്കപ്പെട്ടിരുന്നു. എല്ലാവരും വോട്ട് രേഖപ്പെടുത്തി.

ഊഴമിട്ട് അവര്‍ എത്തി

ഊഴമിട്ട് അവര്‍ എത്തി

ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ ഊഴമിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഒരുകൂട്ടം പോളിങ് സ്‌റ്റേഷനിലെത്തി. ഉച്ചയ്ക്ക് ശേഷം ഒരുകൂട്ടവും വൈകീട്ട് ബാക്കിയുള്ളവരും വോട്ട് ചെയ്തുവെന്ന് സമരക്കാര്‍ പറഞ്ഞു. സമരത്തെ ബാധിക്കാതെ എല്ലാവരും വോട്ട് ചെയ്തുവെന്ന് സമരക്കാരില്‍ ഒരാളായ മെഹ്‌സാബീന്‍ ഖുറേഷി പറഞ്ഞു.

മുഖ്യ പ്രചാരണ വിഷയം

മുഖ്യ പ്രചാരണ വിഷയം

ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യവിഷയമായിരുന്നു സിഎഎ വിരുദ്ധ സമരങ്ങള്‍. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ സമരക്കാര്‍ക്ക് നേരെ ജാമിയയിലും ഷഹീന്‍ബാഗിലും വെടിവയ്പ് നടന്നതും വാര്‍ത്തയായി. രാജ്യവിരുദ്ധരാണ് സിഎഎക്കെതിരെ സമരം ചെയ്യുന്നതെന്നാണ് ബിജെപി ആരോപിച്ചത്.

ദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെ

English summary
75 Women on Anti-CAA Hunger Strike in Delhi's Khureji Khas Cast Their Votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X