• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 77 കോടി പിടിച്ചെടുത്തു!! ആശങ്കയോടെ സിനിമാ ലോകം

 • By Aami Madhu

ചെന്നൈ: തമിഴ് സിനിമാ ത്രില്ലറിനെ പോലും വെല്ലുന്ന നീക്കങ്ങളാണ് ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തുന്നത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത നടന്‍ വിജയയിലെ ഇപ്പോഴും വകുപ്പ് ചോദ്യം ചെയ്യുകയാണ്. വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്ലെല്ലാം വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയിലേക്കും എത്തിയിരിക്കുന്നത്.

അതിനിടെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് 77 കോടി വകുപ്പ് കണ്ടെടുത്തു. വിശദാംശങ്ങളിലേക്ക്

 രഹസ്യ നീക്കം

രഹസ്യ നീക്കം

ഇന്നലെ വൈകീട്ട് മുതല്‍ നടന്‍ വിജയ് ആദായ നികുതി വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. വിജയിയെ കസ്റ്റഡിയിലെടുക്കാന്‍ രഹസ്യ നീക്കമായിരുന്നു വകുപ്പ് നടത്തിയത്. ആരെയും അറിയിക്കാതെയായിരുന്നു മസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍റെ സ്ഥലത്ത് അസി. കമ്മീഷ്ണര്‍ കൃഷ്ണകാന്തിന്‍റെ നേതൃത്വത്തിലുള്ള ആറംഗ ആദായ വകുപ്പ് സംഘം വിജയിയെ തേടി എത്തിയത്.

 കോമ്പൗണ്ടിന് പുറത്ത്

കോമ്പൗണ്ടിന് പുറത്ത്

ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെയാണ് എന്‍എല്‍സി കോമ്പൗണ്ടിന് പുറത്ത് വകുപ്പ് അധികൃതര്‍ എത്തിയത്. മെയിന്‍ ഗേറ്റില്‍ ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതല ഉള്ളവര്‍ തടയുകയായിരുന്നു. തിരിച്ചറിയാല്‍ കാര്‍ഡ് കാണിച്ചിട്ടും സെന്‍ട്രല്‍ ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.

 കാരവാനിലേക്ക്

കാരവാനിലേക്ക്

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മൈന്‍സ് മാനേജരനെ ബന്ധപ്പെട്ടതിന് ശേഷം ഉദ്യോഗസ്ഥരെ അകത്തേക്ക് കടത്തി വിടുകയായിരുന്നു. അതേസമയം ആരെയാണ് കാണണ്ടേത് എന്ന് വ്യക്തമാക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍. അനുമതി ലഭിച്ച ഉടനെ അധികൃതര്‍ ആദ്യം പോയത് വിജയിയുടെ കാരവാനിലേക്കായിരുന്നു.

 5 മിനിറ്റോളം പരിശോധന

5 മിനിറ്റോളം പരിശോധന

ഉച്ചഭക്ഷണം കഴിഞ്ഞ വിശ്രമിക്കുകയായിരുന്ന വിജയിയെ വാറന്‍റ് കാണിച്ച ശേഷം 15 മിനിറ്റോളം അവിടെ പരിശോധന നടത്തി. അതിന് ശേഷം പരിശോധനയുമായി സഹകരിക്കണമെന്നും തങ്ങള്‍ക്കൊപ്പം ചെന്നൈയിലേക്ക് വരണമെന്നും നടനോട് ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയില്‍ ഇന്‍കം ടാക്സ് ഓഫീസില്‍ വെച്ച് വിജയിയെ ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് രേഖകകള്‍ പരിശോധിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് വസതിയിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

 വകുപ്പിന്‍റെ വിശദീകരണം

വകുപ്പിന്‍റെ വിശദീകരണം

ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് വകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ബിഗില്‍ സിനിമ നേടിയ 180 കോടി രൂപയില്‍ സിംഹഭാഗവും ശമ്പളമായി വിജയ് നേടിയെന്നും ഇതില്‍ നികുതി വെട്ടിപ്പ് നടന്നെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

 അനധികൃത പണം കണ്ടെടുത്തു

അനധികൃത പണം കണ്ടെടുത്തു

അതേസമയം അന്‍പുവിന്‍റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 77 കോടിയോളം അനധികൃത പണം കണ്ടെടുത്തായി ഇന്‍കം ടാക്സ് അധികൃതര്‍ പറഞ്ഞു.അന്‍പു ചെഴുകനേയും വകുപ്പ് ചോദ്യം ചെയ്ത് വരികയാണ്. നടന്‍ വിജയയുടെ വീട്ടില്‍ ഇന്നും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

 അനധികൃത ഇടപാടുകള്‍

അനധികൃത ഇടപാടുകള്‍

അന്‍പുവും വിജയിയും തമ്മില്‍ അനധികൃത ഇടപാടുകള്‍ നടന്നതായുള്ള രേഖകകള്‍ വിജയിയുടെ ഈസ്റ്റ് കോസ്റ്റ് വസതിയില്‍ ഉള്ള വീടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചതായി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ചെന്നൈയിലേക്ക് നടനെ തങ്ങള്‍ കൂട്ടികൊണ്ട് വരികയായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 പരിശോധനയ്ക്ക് ശേഷം

പരിശോധനയ്ക്ക് ശേഷം

ഭാര്യ കഴിയുന്ന ചെന്നൈയിലെ വസതിയിലേക്ക് താനും വരാമെന്ന് വ്യക്തമാക്കി വിജയ് തന്നെയാണ് തങ്ങള്‍ക്കൊപ്പം ഷൂട്ടിങ്ങ് പാക്ക് അപ് ചെയ്ത് വന്നത്. പരിശോധന പൂര്‍ത്തിയാക്കാതെ റെയ്ഡ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

cmsvideo
  Sandeep G Varier Facebook Post On Tamil Actor Vijay Income Tax Raid | Oneindia Malayalam
   കനത്ത സുരക്ഷ

  കനത്ത സുരക്ഷ

  അതേസമയം വിജയ്ക്കെതിരായ അടുത്ത നീക്കമെന്താവും എന്ന അമ്പരപ്പിലും ആശങ്കയിലുമാണ് തമിഴ് സിനിമാ ലോകം. സംഭവത്തില്‍ നടികര്‍ സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയ് ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

  English summary
  65 Crores Reportedly Found From Film Financier As Actor Vijay Questioned
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X