• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  8 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ദില്ലിയിൽ? ബിജെപിയിലേക്കെന്ന് സൂചന... ശനിയാഴ്ച ബെംഗളൂരുവിലെത്തും!

  • By Desk

  ബെംഗളൂരു: യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നതിന് വേണ്ട ഭൂരിപക്ഷം തെളിയിക്കാൻ കോടതി അനുവദിച്ചിരിക്കുന്നത് ശനിയാഴ്ച നാല് മണിവരെയാണ്. കൂടാതെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാലുമണിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നുമാണ് കോതി ഉത്തരവ്. ശനിയയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എട്ട് കോൺഗ്രസ്സ-ജെഡിഎസ് എംഎൽഎമാർ ദില്ലിയിലെന്ന് റിപ്പോർട്ട്. അഞ്ച് കോൺഗ്രസ് എംഎൽഎമാരും മുന്ന് ജെഡിഎസ് എംഎൽഎമാരുമാണ് ദില്ലിിയിലുള്ളതെന്നാണ് റിപബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നത്.

  എട്ട് എംഎൽഎമാരും പ്രത്യേക വിമാനത്തിൽ ശനിയാഴ്ച ബെംഗളൂരുവിൽ എത്തുമെന്നും, ഹൈദരാബാദിൽ അറുപത്തഞ്ചിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ഇല്ലെന്നും റിപബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു എംഎൽഎയായ ആനന്ത് സിങ് ദില്ലിയിൽ ബിജെപി നേതാക്കളെ കണ്ടിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജിവെക്കുന്നെന്നും വാർത്തകൾ വന്നിരുന്നു.

  പ്രോ ടൈം സ്പീക്കർ

  പ്രോ ടൈം സ്പീക്കർ

  നിയമസഭയ്ക്ക് നിലവില്‍ സ്പീക്കറില്ലാത്തതിനാല്‍ ഇടക്കാല സ്പീക്കറെ നിയമിക്കുകയാണ് ആദ്യ നടപടിയായി കോടതി വ്യക്തമാക്കിയിരുന്നത്. ഇടക്കാല സ്പീക്കറായി കെജി ബൊപ്പയ്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്പീക്കര്‍ ഗവര്‍ണര്‍ക്കു മുന്നിൽ സത്യ പ്രതിജ്ഞ ചെയ്യും. സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ ഇതിനകം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയ്ക്ക് അധികാരത്തില്‍ തുടരാം. പരാജയമാണെങ്കില്‍ ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടി വരും. ഇവര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം നീളും.

  വീണ്ടും സുപ്രീംകോടതിയിലേക്ക്

  വീണ്ടും സുപ്രീംകോടതിയിലേക്ക്

  അതേസമയം പ്രോ ടൈം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിയമന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ബൊപ്പയ്യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അദേഹം അധികാരം ഏൽക്കുകയും ചെയ്തു.

  ഭരണഘടന വിരുദ്ധം

  ഭരണഘടന വിരുദ്ധം

  വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയോടെ ഗവര്‍ണറുടെ നടപടി ഭരണഘനവിരുദ്ധമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ട് കൂടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപിയുടെ പൊള്ളത്തരം കോടതി തള്ളിക്കളഞ്ഞെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. സുപ്രീം കോടതി വിധി മറികടന്ന് ബിജെപി ഇനി പണവും കായികശേഷിയും ഉപയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു.

  എന്തിന് ഭയം?

  എന്തിന് ഭയം?

  വിശ്വാസ വോട്ടെടുപ്പിന് സമയം അനുവദിക്കണം, വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണം തുടങ്ങിയ ബിജെപിയുടെ ആവശ്യവും സുപ്രീം കോടതി തള്ളുകായിരുന്നു. ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് ശനിയാഴ്ച വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

  English summary
  As per sources, five Karnataka MLAs belonging to the Congress party are in Delhi and so are three JD(S) MLAs. They will reportedly go back to Bengaluru on Saturday aboard a special flight. Accordingly, sources have indicated that there are not more than 65 Congress MLAs with the group in Hyderabad.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more