കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളങ്ങളില്‍ അനിശ്ചിതാവസ്ഥ, ദില്ലിയില്‍ 82 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാരെ അറിയിച്ചില്ല

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിര്‍ത്തിവച്ച രാജ്യത്തെ ആഭ്യന്തരവിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇന്ന് നിരവധി സര്‍വീസ് റദ്ദാക്കി. ഇതോടെ രാജ്യത്തെ വിമാനത്താവളത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശ-ആഭ്യന്തര യാത്രാ വിമാനങ്ങള്‍ വ്യോമയാന മന്ത്രാലയം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ദില്ലി, എന്നിവയടക്കം നിരവധി നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരുന്നു. 80 കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

flight

വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് യാതാരുവിധ അറിയിപ്പും ലഭിച്ചിട്ടില്ല. ദില്ലിയില്‍ നിന്നും പുറപ്പെടേണ്ടതും ദില്ലയില്‍ എത്തിച്ചേരേണ്ടതുമായ 82 വിമാനങ്ങളാണ് ഇപ്പോല്‍ റദ്ദാക്കിയിരിക്കുന്നത്. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ നിരവധി പേരാണ് യാത്ര അനിശ്ചിതത്വത്തിലായി ഇരിക്കുന്നത്. തങ്ങള്‍ക്ക് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചില്ലെന്ന് ടെര്‍മിനില്‍ 3യിലെ യാത്രക്കാര്‍ മാധ്യമങ്ങളോട് പറയുന്നു. നിരവധി സംസ്ഥാനങ്ങള്‍ വിമാനസര്‍വീസ് നടത്താന്‍ തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് ദില്ലി എയര്‍പോര്‍ട്ടില്‍ നിന്നും ലഭിക്കുന്ന വിവരം. ദില്ലി വിമാനത്താവളത്തില്‍ ഇന്ന് 125 പുറപ്പെടലും 118 വിമാനങ്ങള്‍ എത്തിച്ചേരേണ്ടതായിരുന്നു.

സമാനമായ സാഹചര്യം തന്നെയാണ് മുംബൈ ഛത്രപതിശിവജി എയര്‍പോര്‍ട്ടിലും കാണാന്‍ സാധിക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് മുംബൈ. ഇന്ന് മാത്രം 50 ഓളം വിമാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തെര്‍മ്മല്‍ സ്‌ക്രീനിംഗ്, ആരോഗ്യസേതു ആപ്പ് എന്നിവ കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചത്. ദില്ലിയെയും മുംബൈയെയും കൂടാതെ ചെന്നൈ, ബംഗളൂരു, വിമാനത്താവളങ്ങളിലും ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ വിമാനത്താവളത്തിലും സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രയാസമനുഭവിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് എല്ലാ വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയത്. രണ്ട് മാസങ്ങള്‍ക്ക്് ശേഷം ഇന്നായിരുന്നു വ്യോമഗതാഗതം പുനരാരംഭിച്ചത്.

English summary
82 flights canceled in Delhi, Without notifying the passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X