കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? വെറുതെ കിട്ടിയതല്ല ഈ 104 സീറ്റുകൾ..

Google Oneindia Malayalam News

Recommended Video

cmsvideo
എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു തീപാറുന്ന പോരാട്ടം നടന്നത്. എന്നാല്‍ അവസാന ഘട്ടം വരെയും മികച്ച പ്രചാരണം നടത്തിയ കോണ്‍ഗ്രസിനെ തള്ളി ബിജെപിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ തൂത്തുവാരിയത്. ബിജെപിയ്ക്ക് നില മെച്ചപ്പെടുത്തിയ പത്ത് കാരണങ്ങള്‍ പരിശോധിക്കാം.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെന്ന പോലെ ബിജെപിക്കും നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിരുന്നു. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന ഇറക്കിയപ്പോള്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായേയും പ്രചാരണത്തിനിറങ്ങി. അവസാന ഘട്ടത്തില്‍ ദേശീയ നേതാക്കള്‍ നടത്തിയ കൊണ്ടുപിടിച്ച പ്രചാരണമാണ് ബിജെപിക്ക് വോട്ടുകളായി മാറിയത്. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന നേതാക്കളായ ഗുലാം നബിയും സോണിയാ ഗാന്ധിയും കര്‍ണാടകത്തിലെത്തിയിരുന്നു. തിര‌ഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്നോളം തവണയാണ് രാഹുല്‍ ഗാന്ധി കര്‍ണാടക സന്ദര്‍ശിച്ചത്. അഞ്ച് ദിവസത്തിനിടെ മോദി 15 തിരഞ്ഞെടുപ്പ് റാലികളെയാണ് അഭിസംബോധന ചെയ്തത്

ഒരുമയുണ്ടെങ്കില്‍.....

ഒരുമയുണ്ടെങ്കില്‍.....


യെദ്യൂരപ്പ പക്ഷത്തിനൊപ്പം ബെല്ലാരി പക്ഷത്തെക്കൂടി ഒരുമിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് ബിജെപിക്ക് അനുകൂലമായാണ് ഭവിച്ചത്. ഇതുവഴി പാര്‍ട്ടിയ്ക്ക് 65 സീറ്റുകളാണ് അധികമായി ലഭിച്ചത്. 16. 7 ശതമാനം വോട്ടുകളാണ് ഈ പക്ഷം ബിജെപിയ്ക്ക് നല്‍കിയിട്ടുള്ളത്.

മോദിയെത്തിയത് പകിട്ടേകി

മോദിയെത്തിയത് പകിട്ടേകി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീക്ഷ്ണമായ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് മികച്ച ഊര്‍ജ്ജമാണ് സമ്മാനിച്ചത്. കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മോദിയുടെ പ്രചാരണം പാര്‍ട്ടിയ്ക്ക് ദൃഢനിശ്ചയം കൈവരിക്കാനും സഹായിച്ചു. മോദിക്ക് പുറമേ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയിരുന്നു.

 യോഗിയുടെ വരവ്

യോഗിയുടെ വരവ്


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വരവ് നിര്‍ണായക മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ബിജെപിയ്ക്ക് ഹിന്ദുത്വ വോട്ടുകള്‍ ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയര്‍ന്ന് സമുദായത്തില്‍പ്പെട്ടവരുടെ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിക്കുന്നതിനും ആദിത്യനാഥിന്റെ സാന്നിധ്യം വഴിയൊരുക്കിയിട്ടുണ്ട്.

വര്‍ഗ്ഗീയ ധ്രുവീകരണം

വര്‍ഗ്ഗീയ ധ്രുവീകരണം

കര്‍ണാടകത്തിലെ തീര ദേശ ബെല്‍റ്റുകളിലെ ഹിന്ദു- മുസ്ലിം ധ്രുവീകരണമാണ് ബിജെപിക്ക് അനുകൂലമായി ഭവിച്ച മറ്റൊരു ഘടകം. ഇത് ബിജെപിക്ക് 12 അധിക സീറ്റുകളാണ് പാര്‍ട്ടിക്ക് സമ്മാനിച്ചത്. മൊത്തം വോട്ടുകളുടെ 15.7 ശതമാനം വോട്ടുകളാണ് ഇത്തരത്തില്‍ ബിജെപിക്ക് ലഭിച്ചിട്ടുള്ളത്. ഇത് 25- 30 ശതമാനം വരെ മുസ്ലിം വോട്ടുകള്‍ ലഭിക്കുന്നതിനും പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. കര്‍ണാടത്തിലെ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപിക്ക് 24 ഓളം സീറ്റുകള്‍ ലഭിച്ചത്.

 വൊക്കലിംഗ വോട്ടുകളുടെ സ്വാധീനം

വൊക്കലിംഗ വോട്ടുകളുടെ സ്വാധീനം

കോണ്‍ഗ്രസിന് വൊക്കലിംഗത്തിന്റെ സമുദായത്തില്‍ നിന്നുള്ള പിന്തുണ കുറഞ്ഞതും ജനതാദളിന് പിന്തുണ പ്രഖ്യാപിച്ചതും ബിജെപിക്ക് അനുകൂലമായി ഭവിച്ചു. വൊക്കലിംഗ ഭൂരിപക്ഷ പ്രദേശങ്ങള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചത് കോണ്‍ഗ്രസ് വോട്ടുകളില്‍ കുറവുവരുത്തിയിരുന്നു. കോണ്‍ഗ്രസിന് നഷ്ടമായ വൊക്കലിംഗ വോട്ടുകള്‍ ജെഡിഎസിനും ബിജെപിയ്ക്കും അനുകൂല ഘടകമായി മാറുകയും ചെയ്തുു.

ലിംഗായത്തുകള്‍ തുണച്ചു

ലിംഗായത്തുകള്‍ തുണച്ചു


62 ലിംഗായത്ത് സീറ്റുകളില്‍ 37 എണ്ണമാണ് ബിജെപിക്ക് ലഭിച്ചത്. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള സിദ്ധരാമയ്യയുടെ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാണ് നല്‍കിയത്. ബിജെപിക്ക് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചത് ഇതേ ലിംഗായത്തുകളാണ്.

മദ്യവും പണവും

മദ്യവും പണവും

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍മാരിലേക്ക് ഒഴുകിയ പണവും മദ്യവുമാണ് ബിജെപിയ്ക്ക് അനുകൂലമായി ഭവിച്ചത്. നേരത്തെ കോണ്‍ഗ്രസ് ചെലവഴിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെലവഴിച്ചതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ജെഡിഎസ്- ബിജെപി സഖ്യം??

ജെഡിഎസ്- ബിജെപി സഖ്യം??

കര്‍ണാടകത്തില്‍ ജനതാദള്‍ രഹസ്യമായി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന ആരോപണമുയര്‍ന്നിരുന്നു. ഇത് ജനതാദളിന് ലഭിക്കുന്ന മുസ്ലിം വോട്ടുകളില്‍ വോട്ടുകളില്‍ ഗണ്യമായ കുറവ് വരുത്തി. ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ ഇതോടെ ബിജെപിക്കാണ് ലഭിച്ചത്.

മോദിയുടെ പ്രശസ്തി

മോദിയുടെ പ്രശസ്തി

മോദിയു‍ടെ പ്രശസ്തിയില്‍ ആകൃഷ്ടരായ കര്‍ണാടകത്തിലെ യുവാക്കളാണ് ബിജെപിക്ക് അനുകൂലമായി നീക്കം നടത്തിയത്. ലിംഗായത്തില്‍ സമുദായത്തില്‍ നിന്നുള്ള യുവാക്കളുടെ വോട്ടുകളും ബിജെപിയ്ക്ക് വീഴുന്നതില്‍ ഇത് നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മോദിയുടെ സ്വാധീനമാണ് കര്‍ണാടകത്തില്‍ ബിജെപിയുടെ വോട്ടുകള്‍ക്ക് അടിത്തറ പാകിയ മറ്റൊരു ഘടകം.

English summary
The youth - especially young Lingayat voters - are still a strong vote base for Modi. The PM's popularity amongst the youth is solid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X