ദില്ലി വീണ്ടും ഞെട്ടലിൽ; ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിച്ചു, അറസ്റ്റ്
ദില്ലി: രാജ്യ തലസ്ഥാനത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം ആക്രമികള്‍ ബലമായി മൃതദേഹം ദഹിപ്പിച്ചതായി പരാതി. ദില്ലി കണ്ടോന്മെന്റ് മേഖലയിലെ നങ്കല്‍ ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഗ്രാമത്തിനടത്തുള്ള ശ്മശാനത്തിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൂജാരി അടക്കം നാല് പേര് പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നങ്കലിലെ ശ്മാശനത്തിന് സമീപമാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പെണ്‍കുട്ടി ശ്മശാനത്തിലെ കൂളറില്‍ നിന്ന് തണുത്തെ വെള്ളം എടുക്കുന്നതിന് വേണ്ടി പോയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്തിയില്ല.
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്ലര് പുറത്ത്

ആറ് മണിയോടെ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാമും സംഘവും പെണ്‍കുട്ടിയുടെ അമ്മയോട് കുട്ടി മരിച്ചെന്ന വിവരം പങ്കുവച്ചു. തണുത്ത വെള്ളം എടുക്കുന്നതിനിടെ കൂളറില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് അറിയിച്ചത്. എന്നാല്‍ കുട്ടിയുടെ കൈത്തണ്ടയിലും മറ്റുമായി പാടുകളും മുറിവുകളുമുണ്ടായിരുന്നു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കേണ്ടെന്നും അറിഞ്ഞാല്‍ അവര്‍ കേസെടുക്കുമെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ശ്മശാനത്തില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. കുട്ടിയുടെ മരണവിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന വിവരം പുറത്തറിഞ്ഞത്.
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്മശാമത്തിലെ പൂജാരി അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 55കാരനായിരുന്നു പൂജാരി രാധ ശ്യാം, തൊഴിലാളികളായ സലീം, ലക്ഷ്മി നാരായണന്, കുല്‍ദീപ് എന്നിവരാണ് അറസ്റ്റിലായത്.
നങ്കല്‍ ഗ്രാമത്തിലെ ഒരു വാടക വീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശ്മശാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications