ഒന്നരമാസത്തിനിടെ മഹാരാഷ്ട്രയില്‍ പൊലിഞ്ഞത് 93 കര്‍ഷക ജീവനുകള്‍
ഔറംഗബാദ് : 45 ദിവസത്തിനുള്ളില്‍ 93 ആത്മഹത്യ. എവിടെയാണെന്നല്ലേ? സംശയിക്കേണ്ട ഇന്ത്യയില്‍ തന്നെയാണ്. മഹാരാഷ്ട്രയിലാണ് ഒന്നരമാസത്തിനിടെ 93 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്.
മോശം കാലാവസ്ഥ മൂലം വ്യാപക കൃഷിനാശം നേരിട്ട കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ്ആത്മഹത്യനിരക്ക് ഗണ്യമായി ഉയരാന്‍ കാരണമായത്. കഴിഞ്ഞവര്‍ഷം പ്രദേശത്ത് 569 പേര്‍ ആത്മഹത്യ ചെയ്തിരുന്നു. 2013ല്‍ 207 പേരായിരുന്നതാണ് കഴിഞ്ഞ വര്‍ഷത്തോടെ ഇരട്ടിയിലധികമായി വര്‍ധിച്ചത്.

ബീഡിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത് 26 പേര്‍. തൊട്ടുപിറകിലുള്ള നന്ദേദില്‍ 20ഉം ഉസ്മാനാബാദില്‍ 18ഉം പേരും സ്വയം ആത്മഹത്യ ചെയ്തിട്ടുണ്ട്. ജല്‍ന, ഹിംഗോളി, ഔറംഗാബാദ്, ലാതൂര്‍ പ്രവിശ്യകളിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൃഷി ഉപജീവന മാര്‍ഗമായ മറാത്തവാഡയില്‍ വര്‍ഷത്തില്‍ ഒരുതവണ മാത്രം കൃഷി നടക്കുന്ന മേഖലയാണ്. ഇവിടെ ജല ദൗര്‍ലഭ്യമുള്ള വര്‍ഷങ്ങളില്‍ വന്‍തോതില്‍ കൃഷി നശിക്കുക പതിവാണ്. ഇതോടെ ബാധ്യത തീര്‍ക്കാന്‍ വഴിമുട്ടിയവര്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്നു. നഷ്ടപരിഹാര വിതരണം വൈകുന്നതാണ് പലപ്പോഴും വെല്ലുവിളിയാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.












Click it and Unblock the Notifications