കള്ളപ്പണമെവിടെ? മോദി ഉത്തരം പറയണം; പിന്‍വലിച്ച നോട്ടുകളില്‍ 97% ബാങ്കുകളിലെത്തി
150.4 ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ 14.97 ലക്ഷം രൂപയും ബാങ്കുകളില്‍ തിരിച്ചെത്തി കഴിഞ്ഞു. ഇതോടെ സര്‍ക്കാര്‍ വാദം അടിസ്ഥാനപരമായി പരാജയപ്പെട്ടിരിക്കുകയാണ്.
ദില്ലി: പ്രധാനമന്ത്രിയുടെ വാദങ്ങള്‍ പൊളിയു ന്നു. രാജ്യത്തെ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം കോടി വരെ രൂപ തിരിച്ചു വരില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച് 97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി.
നോട്ട് റദ്ദാക്കല്‍ വഴി 95,000 കോടി രൂപ പ്രതീക്ഷിച്ചിരുന്നിട്ടത് സര്‍ക്കാരിന് ഉണ്ടായ നേട്ടം 50,000 കോടി രൂപ മാത്രം. റദ്ദാക്കിയ 1.55 ലക്ഷം കോടി നോട്ടുകളില്‍ 1.4 ല്ക്ഷം കോടിയും ഡിസംബര്‍ 19നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പിലാക്കിയത്.

കള്ളപ്പണം
നവംബര്‍ 8ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്നത് രാജ്യത്ത് 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമാണെന്നായിരുന്നു.

നോട്ടുകള്‍ തിരിച്ച് വരില്ല
നോട്ട് നിരോധിക്കുന്നതിലൂടെ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നത്.

നിരോധിച്ച നോട്ടുകള്‍
നോട്ട് നിരോധനത്തില്‍ ഒരു രക്ഷയുമില്ലാതെ കള്ളപ്പണക്കാര്‍ നോട്ട് കെട്ടുകള്‍ കത്തിച്ചു കളയുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

സര്‍ക്കാര്‍ വാദം
150.4 ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ 14.97 ലക്ഷം രൂപയും ബാങ്കുകളില്‍ തിരിച്ചെത്തി കഴിഞ്ഞു. ഇതോടെ സര്‍ക്കാര്‍ വാദം അടിസ്ഥാനപരമായി പരാജയപ്പെട്ടിരിക്കുകയാണ്.

ബ്ലൂംബെര്‍ഗ് ന്യൂസ്
ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയിട്ടില്ല.












Click it and Unblock the Notifications