യോഗി ആദിത്യ നാഥ് അയോധ്യയിലേയ്ക്ക്: തര്‍ക്കഭൂമിയിൽ പ്രാര്‍ത്ഥന, ലക്ഷ്യം ഇതാണ്!!
ലഖ്നൊ: ബാബറി മസ്ജിദ് കേസിൽ ബിജെപി നേതാക്കൾക്കെതിരായ വിധിയ്ക്ക് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അയോധ്യയിലേയ്ക്ക്. തർക്കപ്രദേശമായ രാമജന്മഭൂമിയും- ബാബറി മസ്ജിദും സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് ആദിത്യ നാഥ് ബുധനാഴ്ച സന്ദർശിക്കുക. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവര്‍ക്ക് ബാബറി ഗൂഡാലോചനക്കേസിൽ പങ്കാളിത്തമുണ്ടെന്ന് ലഖ്നൊവിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതിന് പിന്നാലെയാണ് യോഗിയുടെ അയോദ്ധ്യാ സന്ദര്‍ശനം. മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യത്തെ അയോദ്ധ്യാ സന്ദർശനമാണിത്.
ബാബറി മസ്ജിദ് കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, എന്നിവർക്കെതിരെയാണ് ലഖ്നൊവിലെ പ്രത്യേക സിബിഐ കോടതി ക്രിമിനൽ ഗൂഡാലോചനാ കുറ്റം ചുമത്തിയിട്ടുള്ളത്.
ലഖ്നൊവിലെ പ്രത്യേക കോടതിയാണ് മൂവരോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. കോടതിയിൽ ഹാജരായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർ യോഗിയെ കണ്ടാണ് മ
ടങ്ങിയത്.

ബാബറി കേസിൽ ബിജെപി നേതാക്കൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിയ സിബിഐ കോടതിയാണ് കേസിൽ ഇവർക്കെതിരെ ക്രിമിനൽ ഗൂഡാലോചനാക്കുറ്റം ചുമത്തിയത്. കേന്ദ്ര മന്ത്രി ഉമാഭാരതിയ്ക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തിയതോടെ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications