കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വയസ്സുകാരിയെ ലക്ഷങ്ങള്‍ വില പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ചു, ഒടുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • By ഭദ്ര
Google Oneindia Malayalam News

ഗുഡ്ഗാവ്: ജൂലൈ 10 ന് കാണാതായ നാലു വയസ്സുകാരിയെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.

ഗുഡ്ഗാവില്‍ കട നടത്തുന്ന രാജസ്ഥാന്‍ സ്വദേശിനിയായ സജ്ഞയ്(40) എന്നയാള്‍ക്ക് നേരെയാണ് തുടക്കത്തില്‍ അന്വേഷണം തിരിഞ്ഞത്. കുട്ടിയ്ക്ക് വേണ്ടി പല തവണ ഇയാള്‍ മാതാപിതാക്കളോട് വിലപേശിയിരുന്നു. അഞ്ചു ലക്ഷം രൂപ വരെ തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ കുട്ടിയുടെ പിതാവ് മിശ്രി ലാല്‍ തയ്യാറായില്ല.

dead-body-

കുട്ടിയ്ക്ക് പല തവണ ഇയാള്‍ മിഠായികള്‍ കൊടുത്ത് വശത്താക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയി എന്നു കാണിച്ച് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ചോദ്യം ചെയ്യല്ലില്‍ കുട്ടിയുടെ വീട്ടുക്കാരോട് എത്രയും പെട്ടെന്ന് കുട്ടി തിരിച്ചെത്തും എന്നാണ് സജ്ഞയ് പറഞ്ഞത്. ബുധനാഴ്ച രാവിലെ കുട്ടിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഗ്രാമവാസികള്‍ കണ്ടെത്തുകയായിരുന്നു. വലത് കൈപത്തിയും കണ്ണും നാക്കും ഇല്ലാത്ത അവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുമ്പോള്‍ സജ്ഞയ് പോലീസ് കസ്റ്റഡിയിലായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വലതു കൈപ്പത്തി മൃഗങ്ങള്‍ കടിച്ചെടുത്തത് പോലെയാണ് കാഴ്ചയില്‍ തോന്നുന്നത്. മൃതദേഹം ഓട്ടോപ്‌സിക്ക് അയച്ചിട്ടുണ്ട്. പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

English summary
The four-year-old, who had gone missing three days ago, was found dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X