തീവ്രവാദവും മൗലികവാദവും ചെറുക്കാൻ സംയുക്ത സമീപനം വേണം; ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി
ദില്ലി; തീവ്രവാദത്തിനും മൗലികവാദത്തിനെതിരെ പോരാടുന്നത് പ്രാദേശിക സുരക്ഷയ്ക്കും പരസ്പര വിശ്വാസത്തിനും മാത്രമല്ല യുവതലമുറയുടെ ശോഭനമായ ഭാവിക്കും ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ ഭീകരവാദം, മൗലികവാദം തുടങ്ങി മേഖല നേരിടുന്ന വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൗലികവാദത്തിനും തീവ്രവാദത്തിനുമെതിരെ പോരാടാൻ രാജ്യങ്ങളുടെ കൂട്ടായ ശ്രമം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രം പരിശോധിച്ചാല്‍ മധ്യേഷ്യന്‍ മേഖല മിതമായതും പുരോഗമനപരവുമായ സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയാണ്. സൂഫിസം പോലുള്ള പാരമ്പര്യങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ തഴച്ചുവളരുകയും പ്രദേശത്തും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അവരുടെ സ്വാധീനം നമുക്ക് ഇപ്പോഴും കാണാന്‍ കഴിയും. മധ്യേഷ്യയുടെ ഈ ചരിത്ര പൈതൃകത്തിന്റെ അടിസ്ഥാനത്തില്‍, മൗലികവാദത്തിനും തീവ്രവാദത്തിനും എതിരെ പോരാടുന്നതിന് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) പൊതു സമീപനം വികസിപ്പിക്കണം,പ്രധാനമന്ത്രി പറഞ്ഞു.
മൗലികവാദവും അരക്ഷിതാവസ്ഥയും കാരണം പ്രദേശത്തിന്റെ വിശാലമായ സാമ്പത്തിക സാധ്യതകള്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ല. ധാതു സമ്പത്ത് അല്ലെങ്കില്‍ എസ്സിഒ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് പരസ്പര ബന്ധത്തിന് പ്രാധാന്യം നല്‍കണം. ചരിത്രത്തില്‍ മധ്യേഷ്യയുടെ പങ്ക് പ്രധാന പ്രാദേശിക വിപണികള്‍ തമ്മിലുള്ള പാലമാണ്. ഈ പ്രദേശത്തിന്റെ അഭിവൃദ്ധിയുടെ അടിസ്ഥാനവും ഇതായിരുന്നു. മധ്യേഷ്യയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ വിശാലമായ വിപണിയുമായി ബന്ധിപ്പിക്കുന്നതിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, പരസ്പര വിശ്വാസമില്ലാത്തതിനാല്‍ പല പരസ്പര ബന്ധ സാധ്യതകളും ഇന്ന് അവര്‍ക്ക് തുറന്നിട്ടില്ലെന്നും മോദി പറഞ്ഞു.ഇറാനിലെ ചബഹാര്‍ തുറമുഖത്തെ ഞങ്ങളുടെ നിക്ഷേപം അന്താരാഷ്ട്ര വടക്കു കിഴക്കന്‍ ഇടനാഴിയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്.
യുവാക്കളെ മൗലികവാദത്തിലേക്ക് വഴിതിരിച്ചുവിടാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. വികസിത ലോകവുമായി മത്സരിക്കാന്‍, നമ്മുടെ പ്രദേശം വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളില്‍ ഒരു പങ്കാളിയാകണം. ഇതിനായി നമ്മുടെ കഴിവുള്ള യുവാക്കളെ ശാസ്ത്രത്തിലേക്കും യുക്തിചിന്തയിലേക്കും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.നമ്മുടെ യുവ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള ചിന്തയും നൂതന മനോഭാവവും നമുക്ക് പ്രോത്സാഹിപ്പിക്കാനാകും.എസ്‌സിഒയുടെ പ്രാദേശിക തീവ്രവാദ വിരുദ്ധ ഘടന (ആർഎടിഎസ്) നടത്തുന്ന പ്രവർത്തനങ്ങളേയും മോദി പ്രസംഗത്തിൽ അഭിനന്ദിച്ചു.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
Recommended Video
ഈ വര്‍ഷം എസ് സി ഒയുടെ 20 -ാം വാര്‍ഷികം കൂടി ആഘോഷിക്കുകയാണ്. ഈ മഹത്തായ അവസരത്തില്‍ പുതിയ സുഹൃത്തുക്കള്‍ നമ്മോടൊപ്പം ചേരുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും മോദി പറഞ്ഞു. എസ് സി ഒയുടെ പുതിയ അംഗരാജ്യമായി ഞാന്‍ ഇറാനെ സ്വാഗതം ചെയ്യുന്നു. സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍ എന്നീ മൂന്ന് പുതിയ സംഭാഷണ പങ്കാളികളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എസ് സി ഒയുടെ വിപുലീകരണം നമ്മുടെ സംഘടനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം കാണിക്കുന്നു. പുതിയ അംഗങ്ങളും സംഭാഷണ പങ്കാളികളും കൂടിച്ചേരുമ്പോള്‍ എസ് സി ഒ കൂടുതല്‍ ശക്തവും വിശ്വസനീയവുമായിത്തീരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവയാണ് എസ്‌സിഒയിലെ നിലവിലെ അംഗങ്ങൾ. അഫ്ഗാനിസ്ഥാൻ, ബെലാറസ്, മംഗോളിയ എന്നിവയ്ക്ക് എസ് ഇ ഒയുടെ നിരീക്ഷക പദവി ഉണ്ട്, സംഭാഷണ പങ്കാളികളിൽ അർമേനിയ, അസർബൈജാൻ, കംബോഡിയ, നേപ്പാൾ, ശ്രീലങ്ക, തുർക്കി എന്നിവയും ഉൾപ്പെടുന്നു.












Click it and Unblock the Notifications