മദ്യപിക്കാന്‍ പണം നല്‍കിയില്ല: മകളെ ചങ്ങലക്കിട്ടു
ഭോപാല്‍: കള്ളുകുടിക്കാന്‍ കാശ് നല്‍കാത്ത മകളെ അച്ഛന്‍ റോഡരികിലുള്ള ഇരുമ്പുചങ്ങലയില്‍ പൂട്ടിയിട്ട് അച്ഛന്‍ സ്ഥലം വിട്ടു. ഉജ്ജൈനിയിലെ ആശുപത്രിയ്ക്ക് മുന്നിലാണ് സംഭവം. കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം മദ്യപിക്കാന്‍ കൊടുക്കാത്തതിനെ തുടര്‍ന്നാണ് 15കാരിയായ മകളെ പിതാവ് ചങ്ങലയില്‍ ബന്ധിച്ചത്.
റോഡരികിലൂടെ പോകുന്ന യുവാവാണ് ചങ്ങലയില്‍ പൂട്ടിയിട്ടു കിടക്കുന്ന പെണ്‍കിട്ടിയെ പൊലീസിന്റെ സഹായത്തോടെ രക്ഷിച്ചത്. അഞ്ച് കിലോ ഭാരമുള്ള ചങ്ങല പെണ്‍കുട്ടിയില്‍ നിന്ന് അഴിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ലാല്‍ജി റാം എന്ന എഴുപതുകാരനെ അറസ്റ്റ് ചെയ്തു.

അമ്മയുടെ മരണത്തിന് ശേഷം തന്നെ സ്ഥിരമായി അച്ഛന്‍ മര്‍ദ്ദിക്കാറുണ്ടെന്ന് പതിനഞ്ചുകാരിയായ സന്തോഷി പറഞ്ഞു. നാല് സഹോദരികള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താക്കന്മാരുടെ വീട്ടിലാണ്. വീട്ടില്‍ താന്‍ തനിച്ചാണെന്നും അച്ഛന്‍ വീടിന് പുറത്തു പോകുമ്പോള്‍ തന്നെ സ്ഥിരമായി വീട്ടിനകത്തുള്ള ചങ്ങലയില്‍ പൂട്ടിയിടാറുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് മൊ ഴി നല്‍കി.
സമീപത്തെ പാടത്ത് പിതാവ് നിര്‍ബന്ധിച്ച് ജോലിക്കയക്കും. എന്നാലും ഒരു റൊട്ടി മാത്രമാണ് ഭക്ഷണമായി തരുന്നത്. കാശെല്ലാം തട്ടിപ്പറിച്ചെടുത്ത് മദ്യപിയ്ക്കും. മദ്യപിച്ചുവന്നാല്‍ വടികൊണ്ട് എപ്പോഴും മര്‍ദ്ദിയ്ക്കും. കഴിഞ്ഞ ദിവസം കാശ് കൊടുക്കാന്‍ വിസമ്മതം കാണിച്ചതിനാണ് വഴിയരികില്‍ ചങ്ങലയ്ക്കിട്ടതെന്ന് സന്തോഷി പറഞ്ഞു.
സംഭവത്തോടെ പിപില ഗ്രാമത്തിലെ വീട്ടിലേക്ക് പോയ ഇയാളെ രാത്രി അവിടെ ചെന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് സ്ത്രീകള്‍ക്കായുള്ള അഭയ കേന്ദ്രത്തിലാണ്.












Click it and Unblock the Notifications