വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ച പശു വീണത് ട്രാക്കില്‍ മൂത്രമൊഴിച്ചയാളുടെ ദേഹത്ത്, ദാരുണാന്ത്യം
ജയ്പൂര്‍: വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന മുന്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറില്‍ ആണ് സംഭവം. 23 വര്‍ഷം മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രീഷ്യനായി വിരമിച്ച ശിവദയാല്‍ ശര്‍മ്മയാണ് മരിച്ചത്. ആരവലി വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ബുധനാഴ്ച രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റില്‍ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിന്‍ ആണ് പശുവിനെ ഇടിച്ച് തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം 30 മീറ്റര്‍ അകലെ ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാലിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ശിവദയാല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ തന്നെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഇതാദ്യമായല്ല കന്നുകാലികള്‍ ട്രാക്കില്‍ കയറി വന്ദേഭാരത് ഇടിച്ച് അപകടമുണ്ടാകുന്നത്.

വന്ദേഭാരതിന്റെ ആദ്യ ഓട്ടത്തില്‍ തന്നെ മുംബൈ-ഗാന്ധിനഗര്‍ യാത്രക്കിടെ കന്നുകാലികളെ ഇടിച്ച് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പുനരാരംഭിച്ച യാത്രക്കിടെയും കന്നുകാലികളെ ഇടിച്ച് തെറിപ്പിച്ച് വീണ്ടും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ട്രാക്കിലേക്ക് കയറുന്ന കന്നുകാലികളെ രക്ഷിക്കാന്‍ നിര്‍വാഹമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്ന് തന്നെ പറഞ്ഞിരുന്നു.
മുംബൈ- ഗുജറാത്ത് പാതയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ പലപ്പോഴും കന്നുകാലികളെ കൂട്ടിയിടിക്കുന്നത്. പാളത്തില്‍ മൃഗങ്ങള്‍ കയറുന്നത് തടയുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി 620 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടില്‍ മെറ്റല്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ പശ്ചിമ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?












Click it and Unblock the Notifications