കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സവര്‍ക്കറുടെ ചിത്രം വികൃതമാക്കിയ നിലയില്‍, പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സവര്‍ക്കറുടെ ചിത്രം വികൃതമാക്കിയ നിലയില്‍. മഷിയൊഴിച്ച് മുഖം വികൃതമാക്കിയ നിലയിലാണ് സവര്‍ക്കറുടെ ചിത്രം തറയില്‍ കണ്ടെത്തിയത്. രാവിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയപ്പോഴാണ് സവര്‍ക്കറുടെ ചിത്രം നശിപ്പിച്ച നിലയില്‍ കണ്ടത്. സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലാണ് സംഭവം.

മഹാത്മാ ഗാന്ധി, ബിആര്‍ അംബേദ്കര്‍ അടക്കമുളള പ്രമുഖരുടെ ചിത്രങ്ങള്‍ പൊളിറ്റക്കല്‍ സയന്‍സ് വകുപ്പിലെ ചുമരുകളിലുണ്ട്. ഇക്കൂട്ടത്തിലുണ്ടായിരുന്ന സവര്‍ക്കറുടെ ചിത്രമാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തി.

savarkar

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിരിക്കുകയാണ്. ക്യാംപസ്സില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചു. അടുത്തിടെ ജെഎന്‍യുവില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഉദ്ഘാടനം ചെയ്യപ്പെടാത്ത പ്രതിമയാണ് നശിപ്പിക്കപ്പെട്ടത്.

ബിജെപിയുടെ പ്രമുഖ നേതാക്കളടക്കം സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണം എന്ന ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സംഭവം. സവര്‍ക്കറുടെ ഭാരത രത്‌നയുമായി ബന്ധപ്പെട്ട ചോദ്യം പാര്‍ലമെന്റിലും ഉന്നയിക്കപ്പെടുകയുണ്ടായി. ഭാരത രത്‌ന നല്‍കുന്നതിന് ഔദ്യോഗിക ശുപാര്‍ശ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം സഭയെ അറിയിച്ചു. സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കും എന്നത് മഹാരാഷ്ട്രയില്‍ ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനമായി ഉള്‍പ്പെടുത്തിയിരുന്നു.

English summary
A photograph of Savarkar was defaced at the Banaras Hindu University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X