കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവിൽ പിച്ചയെടുത്തിരുന്ന ബാലൻ കോടീശ്വരൻ, ഇരുനിലവീട് വാഹനം; ഒടുവിൽ സത്യമറിഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

സമ്പന്ന കുടുംബത്തിൽ ജനിച്ച് തെരുവിൽ പിച്ചയെടുത്ത് ജീവിക്കേണ്ടി വന്ന കോടീശ്വരപുത്രനെക്കുറിച്ചുള്ള കഥകൾ നമ്മൾ സിനിമയിൽ കണ്ടുകാണും. ഒരുപാട് സ്വത്ത് ഉണ്ടായിട്ടും തെരുവിൽ ഇരുന്ന് ആരെങ്കിലും നൽകുന്ന നാണയങ്ങൾ ഒരു ദിവസത്തിന്റെ അവസാനം വരെ വിശന്ന് തളർന്ന് ഇരുന്ന് ശേഖരിച്ച് ജീവിതം കൊണ്ടുപോകുന്ന കഥാപാത്രങ്ങളെ മാത്രം കണ്ടുപരിചയമുള്ള നമുക്കിടയിലേക്കാണ് അത്ഭുതമായി ഷാഹ്‌ജേബ് കടന്നുവന്നത്. കോടിക്കണക്കിന് സ്വത്ത് തനിക്കുണ്ടെന്ന് അറിയാതെ തെരിവിൽ പിച്ച എടുക്കുകയായിരുന്നു ഷാഹ്‌ജേബിന്റെ ജീവിതം മാറുകയായിരുന്നു. എന്താണു ആ ബാലന്റെ ജീവിതത്തിൽ ഉണ്ടായ അത്ഭുതം എന്നറിയാം...

ആ വലിയ സത്യം അറിയുന്നതുവരെ റൂർകിയിലെ പിരൺ കാലിയാർ എന്ന സൂഫി ദേവാലയത്തിന് മുന്നിലൂടെ ഭിക്ഷ യാചിച്ച് നടക്കുകയായിരുന്നു ആ ബാലൻ. ആ ബാലന്റെ പേരാണ് ഷാഹജേബ് അലം. അവന്റെ പ്രായം പത്ത് വയസു മാത്രം. വയറുനിറച്ച് ഭക്ഷണം കഴിക്കാനില്ലാതെ തെരുവിൽ പിച്ചയെടുത്തായിരുന്നു അലം ജീവിച്ചിരുന്നത്. എന്നാൽ ആ ഒറ്റ ദിവസം അലത്തിന്റെ ജീവിതം മുഴുവനായി മാറ്റിമറിച്ചു...

1

അവന് സ്വന്തമായി വലിയ വീടും കോടികളുടെ ആസ്തിയും ഉണ്ടായിരുന്നു. എന്നാൽ തനിക്ക് സ്വന്തമായി ഇരുനില വീടുണ്ടെന്നും, കോടികളുടെ ആസ്തിയുണ്ടെന്നും ഷാഹ്‌ജേബ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിയാതെയായിരുന്നു അലം തെരുവുിൽ പിച്ച എടുത്തത്.. ആ സത്യം അറിഞ്ഞതോടെ അവന്റെ ജീവിതം മാറി.

2

ഉത്തർപ്രദേശ് സഹാരൺപൂർ ജില്ലയിലെ പണ്ഡാളി ഗ്രാമമാണ് ഷാഹ്‌ജേബിന്റെ ജന്മസ്ഥലം. 2019 ലാണ് ഷാഹ്‌ജേബിന്റെ അച്ഛൻ മുഹമ്മദ് നവേദ് വിവിധ അസുഖങ്ങളെ തുടർന്ന് മരണപ്പെടുന്നത്. മരണത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപേ തന്നെ ഭാര്യ ഇംറാന ബീഗം ഭർത്താവിനെ ഉപേക്ഷിച്ച് മകനുമൊത്ത് സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ഷാഹ്‌ജേബിനെയും കൂട്ടി പിരൺ കാലിയാറിലെത്തുകയായിരുന്നു. ഇവിടെ കിട്ടിയ ജോലി എടുത്തായിരുന്നു ഇവർ കുടുംബം നോക്കിയിരുന്നത്.

3

കഷ്ടപ്പാട് ആയിരുന്നു. പക്ഷേ അമ്മ മകന് വേണ്ടി പണി എടുത്തുകൊണ്ടിരുന്നു. എന്നാൽ വിധി ഇവർക്ക് മുമ്പിലിട്ട പരീക്ഷണം തീർന്നിരുന്നില്ല, 2021 ലാണ് അമ്മ ഇംറാന കൊവിഡ് ബാധിച്ച് മരിക്കുന്നത്. അനാഥനായ ഷാഹ്‌ജേബ് അന്ന് മുതൽ പിരാന കാലിയാറിന് മുന്നിൽ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അവന് എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല...

4

ഷാഹ്‌ജേബിന്റെ അച്ഛന്റെ പിതാവ് മുഹമ്മദ് യാഖുബ് തന്റെ പേരിലുള്ള സ്വത്തുക്കളിൽ നിന്ന് രണ്ട് കോടിയോളം വിലമതിക്കുന്ന ഒരു ഭാഗം ഷാഹ്‌ജേബിന്റെ പേർക്ക് എഴുതി വച്ചിരുന്നു. 2021 ൽ യാഖുബിന്റെ മരണത്തോടെ അദ്ദേഹം സ്ഥാപിച്ചിരുന്ന ഇരുനില വീടും, മൂന്ന് ഏക്കർ സ്ഥലവും മറ്റും ഷേഹ്‌ജേബിന്റെ പേരിലായി.

5

എന്നാൽ അച്ഛന്റെ സ്വത്ത് കൈപറ്റാൻ ഷാഹ്‌ജേബ് അവിടെ ഇല്ലായിരുന്നു. തുടർന്ന് ഷാഹ്‌ജേബിനുള്ള അന്വേഷണത്തിലായി ബന്ധുക്കൾ. ഒടുവിൽ പിരൺ കാലിയാറിന് മുന്നിലെ തെരുവിൽ നിന്ന് ഷാഹ്‌ജേബിനെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. അങ്ങനെ ഒന്നും ഇല്ലാതെ ആരുമില്ലാതെ ജീവിച്ച അവൻ കോടീശ്വരനായി...

English summary
A street beggar boy becomes a millionaire overnight and here's what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X