കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ നാടകത്തിന് ഭഗത് സിംഗിന്റെ അന്ത്യം പരിശീലിക്കുന്നതിനിടെ കുരുക്ക് മുറുകി വിദ്യാര്‍ത്ഥി മരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: ഭഗത് സിംഗിന്റെ അന്ത്യനിമിഷങ്ങള്‍ അഭിനയിച്ച് കാണിക്കാന്‍ ശ്രമിക്കവെ കഴുത്തില്‍ കുരുക്ക് മുറുകി 12 വയസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. കന്നഡ രാജ്യോത്സവ ദിനത്തില്‍ സ്‌കൂളില്‍ അവതരിപ്പിക്കുന്ന നാടകത്തിനായി ഭഗത് സിംഗിനെ തൂക്കുമരത്തിലേറ്റുന്ന ഭാഗം അഭിനയിച്ച് പരിശീലിക്കവെയാണ് ദാരുണ സംഭവം.

എസ്എല്‍വി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് ഗൗഡ ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഞ്ജയ് നാടകത്തിലെ തന്റെ വേഷം പരിശീലിക്കുന്നുണ്ടായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ആണ് സഞ്ജയ് സീലിംഗ് ഫാനില്‍ കയര്‍ ഉപയോഗിച്ച് കുരുക്കിട്ട് രംഗം പരിശീലിച്ചത്.

ss

വീട്ടില്‍ തിരിച്ചെത്തിയ സഞ്ജയിന്റെ മാതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ക്ലാസ് മുറിയിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് കാണിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു സഞ്ജയ് ഗൗഡയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോട്ടുരേഷ് കെ ടി പറഞ്ഞു.

ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനിആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി

അതേസമയം രാജ്യോത്സവാഘോഷത്തില്‍ ഭഗത് സിംഗ് തീം ഭാഗമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യോത്സവ ദിനത്തില്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനുള്ള കുട്ടികളുടെ താല്‍പ്പര്യം അതത് ക്ലാസ് ടീച്ചര്‍മാരെ അറിയിക്കാന്‍ ഞങ്ങള്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിംആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

ഇത് കന്നഡയുമായും കര്‍ണാകടക സംസ്‌കാരവുമായും ബന്ധപ്പെട്ടിരുന്നു. അതില്‍ ഭഗത് സിംഗ് ഭാഗമായിരുന്നില്ല. മാത്രമല്ല സഞ്ജയ്ക്ക് വേണ്ടി സ്‌കൂള്‍ അധികൃതര്‍ ഒരു റോളും നല്‍കിയിട്ടില്ലെന്നും ഭഗത് സിംഗിന്റെ വേഷം സ്വയം തെരഞഞെടുത്തതാകാം എന്നും കോട്ടുരേഷ് കെ ടി കൂട്ടിച്ചേര്‍ത്തു.

'മഞ്ജുവാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം.. ദിലീപ് കണ്ടാല്‍ ഡി കമ്പനി, എന്നിട്ടെന്തായി?' രാഹുല്‍ ഈശ്വര്‍'മഞ്ജുവാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം.. ദിലീപ് കണ്ടാല്‍ ഡി കമ്പനി, എന്നിട്ടെന്തായി?' രാഹുല്‍ ഈശ്വര്‍

അതേസമയം സ്‌കൂള്‍ അധികൃതരുടെ വാദം തള്ളി രക്ഷിതാക്കള്‍ രംഗത്തെത്തി. ഭഗത് സിംഗിന്റെ വേഷം പരിശീലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആണ് പറഞ്ഞത് എന്ന് സഞ്ജയുടെ അച്ഛന്‍ നാഗരാജ് പറഞ്ഞു. സഞ്ജയ് തന്നെയാണ് അതിന് വേണ്ട വസ്ത്രധാരണവും മറ്റ് അവശ്യവസ്തുക്കളും ഏര്‍പ്പാട് ചെയ്തത്.

ചായക്കട നടത്തി ഉപജീവനം നടത്തുന്നവരാണ് സഞ്ജയുടെ മാതാപിതാക്കള്‍. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
A student died after rope tightened while rehearsing Bhagat Singh's death for a school play
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X