കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ ആത്മഹത്യ ചെയത കേസില്‍ ഒരു മാസം ജയിലില്‍:പിന്നീട് 'ഒറിജിനല്‍' കഥയുടെ ചുരുളഴിച്ച് ഭര്‍ത്താവ്

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:സ്ത്രീധന പീഡനം കാരണം ഭാര്യ ആത്മഹത്യ ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായിരുന്ന 27 കാരന്റെ അന്വേഷണം ചെന്നെത്തിയത് മറ്റൊരു വഴിത്തിരിവിലേയ്ക്ക്.ബെംഗളൂരു സ്വദേശിയായ സോഫ്ട് വെയര്‍ എന്‍ജിനീയര്‍ വെങ്കട ജഗദീഷ് കിന്റാലി യാണ് ഒരു മാസത്തെ ജയില്‍ വാസത്തിനു ശേഷം ഭാര്യ ജ്യോത്സനയുടെ ആത്മഹത്യയുടെ പിന്നിലെ കഥയുടെ ചുരുളഴിക്കുന്നത്.പൂര്‍വ്വ കാമുകനുമായുളള ബന്ധമാണ് ജ്യോത്സനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുളള തെളിവുകള്‍ കിന്റാലി പോലീസിനു സമര്‍പ്പിച്ചു.4000 പേജോളമുളള ഫേസ് ബുക്ക് ചാറ്റിന്റെ പകര്‍പ്പുകളുള്‍പ്പെടെയുളളവ കിന്റാലി പോലീസിനു നല്‍കി.

-jail-

ഒരു മാസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ കിന്റാലി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജ്യോത്സനയുടെ അക്കൗണ്ടുകള്‍ പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. മായച്ചു കളഞ്ഞ മെസേജുകളെല്ലാം വിദഗ്ധരുടെ സഹായത്തോടെ കണ്ടെടുക്കുകയും ചെയ്തു.ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്
കിന്റാലിയെ എതിരേറ്റത് .കോളേജിലെ സഹപാഠിയായിരുന്ന ഗിരീഷ് പട്‌നായിക്കുമായി വര്‍ഷങ്ങളായി ജ്യോത്സന പ്രണയ്തിലായിരുന്നു.വിവാഹത്തിനു ശേഷവും കിന്റാലിക്കൊരു സംശയവും തോന്നാത്ത വിധത്തില്‍ ബന്ധം തുടരുകയും ചെയ്തു.വിവാഹത്തിനു മുമ്പേ ഉള്ള ജ്യോത്സനയുടെ പ്രണയം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും കിന്റാലിയുമായുളള വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.

ജ്യോത്സനയുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് കിന്റാലി പറയുന്നു. ജ്യോത്സനയുടെ രക്ഷിതാക്കളാണ് സ്ത്രീധന പീഡനമാണ് ആത്മഹത്യയ്ക്കുകാരണമെന്ന് പോലീസിനെ ബോധിപ്പിച്ചത്. ഗിരീഷിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക കേസെടുത്തിട്ടുണ്ട്.വിവാഹത്തിനു ശേഷവും കാമുകനുമായി ബന്ധം തുടര്‍ന്ന ജ്യോത്സനയുടെ മാനസിക സമ്മര്‍ദ്ദമാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നു കേസന്വേഷിക്കുന്ന മഹാദേവപുര പോലീസ് പറഞ്ഞു.

English summary
In December last year, 27-year-old Venkatajagadish Kintali,a city-based software engineer, spent a month in jail after his wife committed suicide and his in-laws cried "dowry harassment"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X