കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മള്‍ട്ടിപ്ലക്സും മദ്യക്കമ്പനിയും! ഇപ്പോഴിതാ ഖനി ഭീമന്മാരും, കേട്ടാല്‍ ഞെട്ടും ശശികലയുടെ ബന്ധങ്ങള്‍

ശശികലയുമായി ബന്ധമുള്ള കമ്പനികള്‍ക്ക് വിവാദ ഖനി ഭീമനുമായി ബന്ധമുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ചരടു വലിക്കുമ്പോഴും ശശികലയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ശശികലയുടെ വ്യവസായ ബന്ധങ്ങളെ കുറിച്ച് നേരത്തെ എന്‍ഡി ടിവി ചില വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ എന്‍ഡി ടിവി പുറത്തു വിടുന്നു.

വന്‍ ഖനി ഭീമന്‍മാരാണ് ശശികലയ്ക്ക് പിന്നിലുള്ളതെന്നാണ് എന്‍ഡി ടിവി പുറത്തുവിട്ടിരിക്കുന്ന പുതിയ വിവരം. ശശികലയുമായി ബന്ധമുള്ള കമ്പനികള്‍ക്ക് വിവാദ ഖനി ഭീമനുമായി ബന്ധമുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശശികല വെട്ടിപ്പിടിച്ചത് വന്‍ വ്യവസായ സാമ്രാജ്യം; എന്നും നോക്കിയത് പണം, എല്ലാം തരിപ്പണമാവുന്നു!!ശശികല വെട്ടിപ്പിടിച്ചത് വന്‍ വ്യവസായ സാമ്രാജ്യം; എന്നും നോക്കിയത് പണം, എല്ലാം തരിപ്പണമാവുന്നു!!

അതേസമയം ശശികലയുടെയും കുടുംബത്തിന്റെയും ബിസിനസ് താത്പര്യങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ജനങ്ങള്‍ക്കിടയിലും ശശികലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

 ബിസിനസ് സാമ്രാജ്യം

ബിസിനസ് സാമ്രാജ്യം

ശശികലയുടെ അനന്തരവന്മാരായ വിഎസ് ശിവകുമാര്‍, കാര്‍ത്തികേയന്‍ കാളിയ പെരുമാള്‍ എന്നിവര്‍ എസ് വൈകുണ്ഠ രാജന്‍ എന്ന ബിസിനസ് ഭീമനുമായി ചേര്‍ന്ന് വേള്‍ഡ് റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. വിവി മിനറല്‍സിന്റെ ഉടമസ്ഥനാണ് എസ് വൈകുണ്ഠ രാജന്‍. കടല്‍ മണല്‍ ഖനി ബിസിനസില്‍ പ്രമുഖരാണ് ഇവര്‍.

 പിന്നില്‍ ശശികല

പിന്നില്‍ ശശികല

വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2013 ഓഗസ്റ്റില്‍ തൂത്തുക്കുടി ജില്ലാ കലക്ടര്‍ ആയിരുന്ന അഷിഷ് കുമാര്‍ വിവ മിനറള്‍സില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അനധികൃത ഖനനം കണ്ടെത്തിയിരുന്നു. എന്നാല്‍ ഉടനെ കലക്ടറെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. ഇതിനിടെ തമിഴ്‌നാട്ടിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കടല്‍ മണല്‍ ഖനനം നിരോധിച്ചിരുന്നു. ഇതൊന്നും വിവി മിനറല്‍സിനെ ബാധിച്ചിരുന്നില്ലെന്ന് എന്‍ഡിടിവി വ്യക്തമാക്കുന്നു. തിരുനല്‍ വേലി ജില്ലാ കമ്മിറ്റി നടത്തിയ പരിശോധനയില്‍ 9.65 ലക്ഷം ടണ്‍ മിനറല്‍സ് നിരോധനം നിലനില്‍ക്കുന്നതിനിടെ വിവി മിനറല്‍സ് അനധികൃതമായി കടത്തിയെന്ന് വ്യക്തമായി. എന്നാല്‍ ശക്തമായി രാഷ്ട്രീയ ബന്ധം കാരണം ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ രാഷ്ട്രീയ ശക്തി കേന്ദ്രം ശശികലയാണെന്നാണ് എന്‍ഡി ടിവി വ്യക്തമാക്കുന്നത്.

 12 കമ്പനികള്‍

12 കമ്പനികള്‍

വേള്‍ഡ് റോക്കിന് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ ഇതിന്റെ വരുമാനം പൂജ്യമാണെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. 12 കമ്പനികളുടെ ശൃംഖലയാണ് ഇത്. എല്ലാത്തിന്റെയും ഡയറക്ടര്‍മാര്‍ വിഎസ് ശിവകുമാറും കാര്‍ത്തികേയന്‍ കാളിയ പെരുമാളും തന്നെയാണ്. ഈ കമ്പനികളെ കുറിച്ച് വിവരങ്ങള്‍ അറിയുന്നതിന് ശ്രമിച്ചപ്പോള്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ കെട്ടിടത്തിന് വാടക നല്‍കുന്നുണ്ടെന്നും എല്ലാ മാസവും ഒരാളെത്തി കൃത്യമായി വാടക നല്‍കുന്നുണ്ടെന്നും സമീപവാസികള്‍ വ്യക്തമാക്കുന്നു.

 ബിസിനസ് ബന്ധം നീളുന്നു

ബിസിനസ് ബന്ധം നീളുന്നു

മള്‍ട്ടിപ്ലക്സ് മുതല്‍ മദ്യക്കമ്പനി വരെ ശശികലയുടെ ബന്ധുക്കളുടെ പേരിലുണ്ടെന്ന് എന്‍ഡി ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാസി സിനിമാസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരിയും ശശികല സ്വന്തമാക്കിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കമ്പനിയില്‍ 9.9 കോടിയുടെ ഓഹരി ശശികലയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. ശശികലയുടെ ബന്ധുക്കളുടെ മദ്യനിര്‍മാണ കമ്പനിയായ മിദാസ് സിസ്റ്റിലെറികളില്‍ 48 ശതമാനത്തിന്റെ ഉടമസ്ഥാവകാശവും 2015ല്‍ ശശികല സ്വന്തമാക്കിയതായും എന്‍ഡി ടിവി വ്യക്തമാക്കുന്നു. ശ്രീജയ ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആജീവനാന്ത ഡയറക്ടര്‍ കൂടിയാണ് ശശികല. ഇതില്‍ നിന്നൊന്നും ശശികല രാജി വച്ചതായി വിവരങ്ങളില്ലെന്നും എന്‍ഡിടിവി വ്യക്തമാക്കുന്നുണ്ട്.

English summary
As VK Sasikala escalates a bid to become Tamil Nadu's Chief Minister, public unease against her possible ascension is rising - in part fuelled by her business interests and that of her family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X