നിര്‍ബന്ധം വെടിഞ്ഞു...റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വേണ്ട..

Subscribe to Oneindia Malayalam

ദില്ലി: റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമില്ല. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഇക്കാര്യം രാജ്യസഭയെ എഴുതി നല്‍കിയ മറുപടിയിലൂടെ അറിയിച്ചു. എന്നാല്‍ ജനുവരി 1 ന് പുറപ്പെടുവിച്ച വിജ്ഞാപരമനുസരിച്ച് ആവശ്യമെങ്കില്‍ ആധാര്‍ പരിശോധിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആധാര്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അറിയിച്ചത്.

പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചകവാകതക കണക്ഷന്‍ എടുക്കല്‍ തുടങ്ങി എല്ലാ പദ്ധതികള്‍ക്കും സ്‌കീമുകള്‍കള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

aadhar-card

അതേസമയം സൗജന്യ പാചകവാതക കണക്ഷന്‍ ലഭിക്കുന്നതിനായുള്ള ആധാറിന് അപേക്ഷിക്കാനുള്ള തീയതി സര്‍ക്കാര്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള തീയതിയിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. പുതിയ വിജ്ഞാപനം അനുസരിച്ച് ആഗസ്റ്റ് 31 വരെ പാന്‍കാര്‍ഡിന് അപേക്ഷിക്കാം.

English summary
Aadhaar not mandatory for booking rail tickets
Please Wait while comments are loading...