കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടി ഓഫീസ് ആക്രമിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. കശ്മീരില്‍ ഹിത പരിശോധന നടത്തണം എന്ന് പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആണ് ആക്രമണം നടത്തിയത്.

ആം ആദ്മി പാര്‍ട്ടിയുടെ ഗാസിയാബാദിലെ ഓഫീസ് ആണ് ആക്രമിക്കപ്പെട്ടത്. നാല്‍പതോളം വരുന്ന ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ആണ് ഓഫീസ് ആക്രമിച്ചത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഓഫീല് മുന്നിലുണ്ടായിരുന്ന പൂച്ചട്ടികളും എറിഞ്ഞുതകര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ അക്രമികള്‍ അസഭ്യവര്‍ഷവും നടത്തി. ഭാവിയില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൂടുതല്‍ ആക്രമണം നേരിടേണ്ടിവരും എന്ന് ഭീഷണി മുഴക്കിയാണ് അക്രമികള്‍ സ്ഥലം വിട്ടത്.

AAP

ഒരു പ്രത്യേക മതവിഭാഗത്തിനെതിര അക്രമികള്‍ മുദ്രാവാക്യം വിളിച്ചതായും പറയപ്പെടുന്നു. 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അഞ്ച് കാറുകളിലായി ഓഫീസിന് മുന്നിലെത്തി അക്രമം അഴിച്ചുവിട്ടത്. ആം ആദ്മി ഓഫീസില്‍ നിന്ന് ഒരുപാട് ദൂരെയല്ലാതെയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി.

കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അവകാശം എടുത്ത് കളയണം എന്നും ഹിത പരിശോധന നടത്തണം എന്നുമാണ് പ്രശാന്ത് ഭൂഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ പ്രശാന്ത് ഭൂഷണ്‍ നിലപാട് മാറ്റിയിരുന്നു. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് തന്റെ അഭിപ്രായം എന്ന് തിരുത്തുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണെ പിന്തുണക്കുകയും ചെയ്തിരുന്നില്ല. പ്രശാന്ത് ഭൂഷണിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അതിനോട് യോജിപ്പില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

English summary
Aam Aadmi Party office attacked in Ghaziabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X