• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ചരിത്രം പിറന്നു; ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സിലര്‍, ആം ആദ്മിക്ക് അഭിമാനം

Google Oneindia Malayalam News

ദില്ലി: ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയമാണ് ആം ആദ്മി സ്വന്തമാക്കിയത്. ബി ജെ പിയുടെ 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണമാണ് ഇതോടെ അവസാനിച്ചത്. 134 സീറ്റുകള്‍ നേടിയാണ് ആം ആദ്മി കോര്‍പ്പറേഷന്‍ അധികാരം പിടിച്ചെടുത്തത്. 104 സീറ്റുകളാണ് ബി ജെ പി നേടിയത്. ദില്ലി മുഴുവന്‍ ഇന്ന് ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ ആം ആദ്മിക്ക് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.

1

സുല്‍ത്താന്‍പൂര്‍ മജ്റ മണ്ഡലത്തിലെ സുല്‍ത്താന്‍പുരി 43 എ വാര്‍ഡില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി മത്സരിപ്പിച്ച ബോബി കിന്നര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിജയിച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് കോര്‍പ്പറേഷനില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സിലറിനെ ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെ വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്കാണ് ബോബി പരാജയപ്പെടുത്തിയത്.

2

എനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത ആളുകള്‍ക്ക് എന്റെ വിജയം സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു. ഇനി എനിക്ക് എന്റെ പ്രദേശത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബോബി പറഞ്ഞു.

3

'ലാൽ സാറിന്റെ മഹാമസ്‌കതയെ അഭിനന്ദിച്ചത് വളച്ചൊടിച്ചു, പണി എനിക്കിട്ടായി'; വ്യാജ വാർത്തയെ കുറിച്ച് സലാം ബാപ്പു'ലാൽ സാറിന്റെ മഹാമസ്‌കതയെ അഭിനന്ദിച്ചത് വളച്ചൊടിച്ചു, പണി എനിക്കിട്ടായി'; വ്യാജ വാർത്തയെ കുറിച്ച് സലാം ബാപ്പു

സുല്‍ത്താന്‍പുരി മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒരാളാണ് ബോബി. 2017ലെ എംസിഡി തിരഞ്ഞെടുപ്പിലും അവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അണ്ണാ ഹസാരെ പ്രസ്ഥാനത്തിനും പിന്നീട് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോഴും പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

4

നേരത്തെ ലിംഗ വ്യക്തിത്വത്തിന്റെ പേരില്‍ താന്‍ എങ്ങനെയാണ് വിവേചനം നേരിട്ടതെന്ന് ബോബി തുറന്ന് പറഞ്ഞിരുന്നു. ബോബിയുടെ കൗമാര പ്രായത്തില്‍ തന്നെ ട്രാന്‍സ്‌ഡെന്‍ഡര്‍ സമൂരം അവരെ ഏറ്റെടുത്തിരുന്നു. പിന്നീട് വിവാഹ പാര്‍ട്ടികളില്‍ നൃത്തം ചെയ്താണ് ഉപജീവനം കഴിച്ചുകൂട്ടിയിരുന്നത്.

5

'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്

പിന്നീടാണ് ബോബി സാമൂഹിക പ്രവര്‍ത്തനത്തിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും കാലെടുത്ത് വയ്ക്കുന്നത്. 'ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതി' ഡല്‍ഹി ഘടകത്തിന്റെ പ്രസിഡന്റാണ് ബോബി കിന്നര്‍. കഴിഞ്ഞ 15 വര്‍ഷമായി ബോബി ഈ സംഘടനയുമായി ബന്ധമുണ്ട്.

6

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

തങ്ങളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബോബി പറഞ്ഞു. ഇപ്പോള്‍ നമ്മുടെ സമൂഹത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലുകയാണ്. നമ്മുടെ സമൂഹത്തില്‍ വിദ്യാസമ്പന്നരായ ധാരാളം പേരുണ്ട്. അങ്ങനെയുള്ളവരെല്ലാം രാഷ്ട്രീയത്തില്‍ വന്ന് സാമൂഹ്യസേവനം ചെയ്യണമെന്നും അങ്ങനെ നമ്മുടെ പേരും സമൂഹത്തില്‍ ഉയരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നെന്നും ബോബി പറഞ്ഞു.

English summary
Aam Aadmi Party transgender candidate Bobby Kinnar wins from Sultanpuri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X