Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി വോട്ടെടുപ്പ്; ബിജെപിയെ കുടുക്കാന്‍ 6,000 ഒളിക്യാമറകളുമായി ആം ആദ്മി

ദില്ലി: അഭിമാന പ്രശ്‌നമായി മാറിക്കഴിഞ്ഞ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കള്ളവോട്ടു തടയാന്‍ ആം ആദ്മി ആധുനിക സജ്ജീകരണങ്ങളുമായി രംഗത്ത്. ബിജെപിയുടെ കള്ളവോട്ടും വോട്ടര്‍മാരെ സ്വാധീനിക്കലും തടയാനായി 6,000 ഒളിക്യാമറകളാണ് ആം ആദ്മി ഉപയോഗിക്കുന്നത്. ബിജെപിയുടെ എല്ലാത്തരം തട്ടിപ്പുകളും തങ്ങളുടെയ ക്യാമറകള്‍ ഒപ്പിയെടുക്കുമെന്ന് ആം ആദ്മി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അവസാന നാളുകളില്‍ പുറത്തിറങ്ങിയ ഭൂരിപക്ഷം തെരഞ്ഞെടുപ്പ് സര്‍വേകളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായതോടെ കേന്ദ്രസര്‍ക്കാരിന്റെ ഭരണ സ്വാധീനത്തിന്റെ മറവില്‍ വമ്പിച്ച തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി ആരോപിക്കുന്നുണ്ട്. വോട്ടര്‍മാരെ പണവും മദ്യവും നല്‍കി സ്വാധീനിക്കുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

aam-aadmi-party

ആം ആദ്മിയുടെ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പ്രത്യേകം തയാറാക്കിയ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയും അവിടെനിന്ന് മാധ്യമങ്ങള്‍ക്ക് നല്‍കാനുമാണ് പാര്‍ട്ടിയുടെ പരിപാടി. പാവങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സ്വന്തമാക്കി വോട്ടുചെയ്യുന്ന പതിവ് ബിജെപിക്കുണ്ടെന്നും അത് തടയുമെന്നും എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു.

അതേസമയം, ബിജെപി എല്ലാ മണ്ഡലങ്ങളിലും ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. 50 വോട്ടര്‍മാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിരക്കില്‍ വോട്ടുകളെല്ലാം തങ്ങള്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നേതാക്കളുടെ നിര്‍ദ്ദേശം. കിരണ്‍ ബേദിയെ മുന്‍നിര്‍ത്തി ആം ആദ്മിയെ നേരിടുന്ന ബിജെപി ഏതു വിധേനയും ദില്ലി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. പത്താം തീയതിയാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+