കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുത പരാമര്‍ശമൊന്നും പ്രശ്‌നമല്ല, ആമിറിന്റെ സേവനം ബിജെപിക്ക് ആവശ്യമുണ്ട്

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: അസഹിഷ്ണുത പരാമര്‍ശത്തിനെ തുടര്‍ന്ന് പ്രശസ്ത താരം ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ അംബാസിഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. കൂടാതെ സ്‌നാപ് ഡീലിന്റെ അംബാസിഡര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ആമിറിനെ വീണ്ടും ബ്രാന്റ് അംബാസിഡറാകാന്‍ ക്ഷണിച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജല്‍യുക്ത് ഷിയര്‍ അഭിയാന്‍ എന്ന പദ്ധതിയുടെ ബ്രാന്റ് അംബാസിഡറാക്കാനാണ് തീരുമാനം. വരള്‍ച്ചാ ദുരിതങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റുന്ന പദ്ധതിക്കാണ് ആമിര്‍ നേതൃത്വം നല്‍കാന്‍ പോകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളെയും അഞ്ച് വര്‍ഷത്തിനകം വരള്‍ച്ചാവിമുക്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ബിജെപി വീണ്ടും ക്ഷണിച്ചു

ബിജെപി വീണ്ടും ക്ഷണിച്ചു

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജല്‍യുക്ത് ഷിയര്‍ അഭിയാന്‍ എന്ന പദ്ധതിയുടെ ബ്രാന്റ് അംബാസിഡറാകാനാണ് ബിജെപി ആമിര്‍ ഖാനെ ക്ഷണിച്ചത്.

ആമിറിന്റെ സേവനം

ആമിറിന്റെ സേവനം

ആമിറിന്റെ നിസ്വാര്‍ത്ഥ സേവനം സര്‍ക്കാരിന് ആവശ്യമാണ്. വരള്‍ച്ചാ ദുരിതങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റുന്ന പദ്ധതിക്കാണ് ആമിര്‍ നേതൃത്വം നല്‍കാന്‍ പോകുന്നത്.

വരള്‍ച്ചാവിമുക്തമാക്കും

വരള്‍ച്ചാവിമുക്തമാക്കും

സംസ്ഥാനത്തെ മുഴുവന്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളെയും അഞ്ച് വര്‍ഷത്തിനകം വരള്‍ച്ചാവിമുക്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സര്‍ക്കാരിനൊപ്പം

സര്‍ക്കാരിനൊപ്പം

പത്തു വര്‍ഷം സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്തു പ്രവര്‍ത്തിച്ചയാളാണ് ആമിര്‍.

ജലസേചന സൗകര്യം

ജലസേചന സൗകര്യം

പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ കാര്‍ഷികമേഖല വരള്‍ച്ചാദുരിതം നേരിടുന്ന സംസ്ഥാനമാണ്. കര്‍ഷകരുടെ ആത്മഹത്യ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്.

അസഹിഷ്ണുത പരാമര്‍ശം

അസഹിഷ്ണുത പരാമര്‍ശം

അസഹിഷ്ണുത പരാമര്‍ശത്തില്‍ ആമിറിന് ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനം ചെറുതൊന്നുമല്ല. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ നിന്നും സ്‌നാപ് ഡീലിന്റെ അംബാസിഡര്‍ സ്ഥാനത്തുനിന്നും ആമിറിനെ നീക്കം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ വീണ്ടും ക്ഷണിച്ചിരിക്കുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Aamir Khan, who was recently replaced as the face of the 'Incredible India' campaign, is likely to be the ambassador for a key project of the Maharashtra government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X