കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാന്‍ അവാര്‍ഡ് വേദിയില്‍; നല്‍കിയത് ആര്‍എസ്എസ് നേതാവ്

ക്രിക്കറ്റ് താരം കപില്‍ ദേവ്, പ്രശസ്ത നടന്‍ വൈജയന്തിമാല ബാലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

  • By Ashif
Google Oneindia Malayalam News

ദില്ലി: പതിനാറ് വര്‍ഷത്തിന് ശേഷം ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ അവാര്‍ഡ് വേദിയില്‍. തന്റെ ദംഗല്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ച അവാര്‍ഡ് സ്വീകരിക്കാനാണ് ആമിര്‍ എത്തിയത്. ലതാ മങ്കേഷ്‌കറുടെ പിതാവ് ദീനാനാഥ് മങ്കേഷ്‌കറുടെ 75 ാം ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ആമിര്‍ അര്‍ഹനായത്.

അവാര്‍ഡ് ലഭിച്ചതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് അത് നല്‍കാനെത്തിയ വ്യക്തിയെ ആണ്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് ആമിറിന് അവാര്‍ഡ് സമ്മാനിച്ചത്. അസഹിഷ്ണുത വിവാദത്തില്‍ ആമിര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട സംഘപരിവാര സംഘടനകളില്‍ ആര്‍എസ്എസുമുണ്ടായിരുന്നു.

ലതാ മങ്കേഷ്‌കറുടെ ക്ഷണം

52 കാരനായ ആമിര്‍ ഖാന്‍ അവാര്‍ഡ് വേദിയില്‍ എത്താറില്ലെന്ന് സിനിമാ ലോകത്തെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ചത് ലതാ മങ്കേഷ്‌കറുടെ ക്ഷണപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ചാനലുകളുടെ അവാര്‍ഡുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് ആമിര്‍ നേരത്തെ പറഞ്ഞിരുന്നു.

അവസാനം എത്തിയത് ലഗാന് വേണ്ടി

16 വര്‍ഷം മുമ്പ് ലഗാന്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോഴാണ് ആമിര്‍ ഒടുവില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്. സ്വകാര്യ ചാനലുകളുടെ അവാര്‍ഡുകള്‍ക്ക് വിശ്വാസ്യതയില്ലെന്നും അത്തരം ചടങ്ങുകളില്‍ താന്‍ പങ്കെടുക്കില്ലെന്നും ആമിര്‍ മുമ്പ് പറഞ്ഞിരുന്നു.

ആമിര്‍ പാകിസ്താനിലേക്ക് പോണം

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന ആമിറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് സംഘപരിവാര സംഘടനകള്‍ അദ്ദേഹത്തിനെതിരേ രംഗത്തെത്തിയിരുന്നു. പാകിസ്താനിലേക്ക് പോകണമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ന് ആവശ്യപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഇപ്പോള്‍ ആര്‍എസ്എസ് നേതാവില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ലതാ മങ്കേഷ്‌കറുടെ ക്ഷണം നിരസിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തതെന്ന് കരുതുന്നു.

രാജ്യം കെട്ടിപ്പടുത്തവര്‍

ക്രിക്കറ്റ് താരം കപില്‍ ദേവ്, പ്രശസ്ത നടന്‍ വൈജയന്തിമാല ബാലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അവാര്‍ഡ് ജേതാക്കള്‍ പ്രചോദനത്തിന്റെ ഉറവിടങ്ങളാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

English summary
Aamir Khan attended an award ceremony for the first time in 16 years as he was honoured for his film "Dangal" on Monday. The superstar received the Master Dinanath Mangeshkar award in Mumbai from Mohan Bhagwat, the chief of the Rashtriya Swayamsevak Sangh or RSS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X