കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ദില്ലി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ദില്ലിയില്‍ നടത്തിയ റാലിയില്‍, ആത്മഹത്യ ചെയ്ത കര്‍ഷകന് ദില്ലി സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും, എന്നാല്‍ സംഭവം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. കര്‍ഷക ക്ഷേമത്തിനായാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. തന്റെ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാട് കൈക്കൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

gajendra-singh

ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുക്കവെ രാജസ്ഥാനില്‍ നിന്നുമെത്തിയ ഗജേന്ദ്ര സിങ് എന്ന കര്‍ഷകന്‍ മരത്തില്‍ വലിഞ്ഞുകയറി കയര്‍ കഴുത്തില്‍ മുറുക്കുകയായിരുന്നു. കാഴ്ചക്കാര്‍ മുകളിലെത്തി രക്ഷിക്കുമ്പോഴേക്കും അവശനായിരുന്ന കര്‍ഷകനെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആം ആദ്മി പ്രവര്‍ത്തകരുടെ നിരുത്തരവാദിത്വമാണ് കര്‍ഷകന്റെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കര്‍ഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ ചിലര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഷകനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടഞ്ഞെന്നും പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു.

English summary
AAP to give Rs 10 lakh as compensation to suicide farmer's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X